പനി ബാധിച്ച് ചികിത്സയിലായിരുന്ന മൂന്നു വയസുകാരന്‍ മരിച്ചു

മനാമ: പനിബാധിച്ച് ചികിത്സയിലായിരുന്ന മലയാളി ദമ്പതികളുടെ മൂന്നു വയസുള്ള കുട്ടി മരിച്ചു. ബഹ്റൈനില്‍ ജോലി ചെയ്യുന്ന കണ്ണൂര്‍ ഇരിട്ടി സ്വദേശി ബ്ളസന്‍ മാത്യുവിന്‍െറയും അനിതയുടെയും രണ്ടാമത്തെ മകന്‍ ഡിലന്‍ ബ്ളസന്‍ മാത്യു ആണ് ഇന്നലെ സല്‍മാനിയ ആശുപത്രിയില്‍ മരിച്ചത്. നാലുദിവസം മുമ്പ് പനിയും  തൊണ്ട വേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന്  ചികിത്സ തേടിയ കുട്ടിക്ക് അസുഖം ഭേദപ്പെട്ടു തുടങ്ങിയിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം രാത്രി വീണ്ടും അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് സല്‍മാനിയ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അസുഖം പെട്ടെന്ന് കൂടിയതോടെ, കുട്ടിയെ രക്ഷിക്കാനുള്ള ശ്രമം വിജയിച്ചില്ല. ഖാലിദ് ട്രാന്‍സ്പോര്‍ട് കമ്പനിയില്‍  ജോലി ചെയ്തു വരുന്ന പിതാവ് ബ്ളസന്‍ എട്ടു വര്‍ഷമായി ബഹ്റൈനിലുണ്ടെങ്കിലും ഇപ്പോള്‍  മൂത്ത മകനോടൊപ്പം നാട്ടിലാണുള്ളത്. ഭാര്യ അനിത മാത്രമാണ് ബഹ്റൈനിലുള്ളത്. കുട്ടിയുടെ  മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ശ്രമം നടത്തിവരുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.