ഇന്ത്യയിലെ അന്തരീക്ഷം ഭയപ്പെടുത്തുന്നത് –സാറ ജോസഫ് 

മനാമ: ഇന്ത്യയില്‍ നിലനില്‍ക്കുന്ന അന്തരീക്ഷം ഭയപ്പെടുത്തുന്നതാണെന്ന് പ്രമുഖ എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ സാറ ജോസഫ്  അഭിപ്രായപ്പെട്ടു. ഫ്രന്‍റ്സ് സോഷ്യല്‍ അസോസിയേഷന്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. ഇഷ്ടമുള്ള ഭക്ഷണം കഴിക്കാനുള്ള ജനത്തിന്‍െറ അവകാശം പോലും നിഷേധിച്ച്  ഇന്ത്യയുടെ ബഹുസ്വരതയെ തകര്‍ക്കാനുള്ള ശ്രമം വ്യാപകമായിരിക്കുന്നു. ഇന്ത്യയില്‍ വേഷം, ഭാഷ എന്നിവയിലെ വിവേചനം മൂലം ദലിതര്‍, സ്ത്രീകള്‍,ന്യൂനപക്ഷ സമുദായങ്ങള്‍ എന്നിവരടങ്ങുന്ന ബഹുഭൂരിപക്ഷം ആളുകളും ഭയത്തോടെയാണ് ജീവിക്കുന്നത്. ഇങ്ങനെയുള്ള സംവിധാനത്തെ ജനാധിപത്യമെന്ന് വിളിക്കാനാകില്ളെന്നും അവര്‍ പറഞ്ഞു. മതേതര രാജ്യമായ ഇന്ത്യയിലെ സമൂഹ മനസിന്‍െറ അകത്തളങ്ങളില്‍പോലും സാമുദായിക വിഭജനത്തിന്‍െറ മതിലുകള്‍ തീര്‍ക്കുന്ന വര്‍ഗീയത ദാദ്രി  സംഭവത്തിലൂടെ നാം കണ്ടതാണ്. സാംസ്കാരിക ഫാഷിസത്തെ കയ്യും കെട്ടി പ്രോത്സാഹിപ്പിക്കുന്ന സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ  പോരാടേണ്ടണ്ടത് ഓരോരുത്തരുടെയും കടമയാണ്. ലോകത്ത് സ്ത്രീ സമരങ്ങള്‍ ആദ്യമായി നടന്നത് ആരാധനാസ്വാതന്ത്ര്യത്തിനും വിദ്യാഭ്യാസത്തിനും വോട്ടവകാശത്തിനും വേണ്ടിയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഗഫൂളിലെ ഫ്രന്‍റ്സ്  ഹാളില്‍ നടന്ന പരിപാടിയില്‍  പ്രസിഡന്‍റ് ജമാല്‍ ഇരിങ്ങല്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എം.എം സുബൈര്‍ സ്വാഗതം പറഞ്ഞു. എസ്.ഖമറുദ്ദീന്‍ സമാപനം നടത്തി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.