മന്ത്രിസഭായോഗം ഹമദ് രാജാവിന്‍െറ അധ്യക്ഷതയില്‍:  വിവിധ പദ്ധതികള്‍ സ്വകാര്യ മേഖലയുമായി  സഹകരിച്ച് നടപ്പാക്കാന്‍ നിര്‍ദേശം

മനാമ: സാമ്പത്തിക പ്രതിസന്ധി രാജ്യപുരോഗതിയെയും വളര്‍ച്ചയെയും ബാധിക്കില്ളെന്ന് രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ഖലീഫ പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസം ഗുദൈബിയ പാലസില്‍ നടന്ന മന്ത്രി സഭായോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വദേശികളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ കൈക്കൊള്ളുകയെന്നും അദ്ദേഹം പറഞ്ഞു. മേഖലയിലെയും അന്താരാഷ്ട്ര തലത്തിലെയും രാഷ്ട്രീയ-സാമ്പത്തിക-സാമൂഹിക സാഹചര്യങ്ങള്‍ വിശകലനം ചെയ്താണ് അദ്ദേഹം പ്രസംഗം തുടങ്ങിയത്. ജനങ്ങള്‍ ഭരണാധികാരികള്‍ക്കും ഭരണകൂടത്തിനും നല്‍കുന്ന പിന്തുണ അഭിമാനകരമാണെന്ന് അദ്ദേഹം പറഞ്ഞു. 
ഹിത പരിശോധന 15ാം വാര്‍ഷികത്തോടനുബന്ധിച്ച് ജനങ്ങളും സര്‍ക്കാര്‍-സ്വകാര്യ സ്ഥാപനങ്ങളും വിവിധ സംഘടനകളും പ്രഖ്യാപിച്ച പിന്തുണ ഏറെ വിലമതിക്കുന്നു. ജനങ്ങള്‍ ഹിതപരിശോധനക്ക് അനുകൂലമായി നല്‍കിയ പിന്തുണ രാജ്യത്തിന് മുന്നോട്ടുള്ള പ്രയാണത്തില്‍ കരുത്ത് നല്‍കിയിട്ടുണ്ട്്. സ്വാതന്ത്ര്യവും മനുഷ്യാവകാശവും സംരക്ഷിക്കുന്നതിലും വിവിധ മേഖലകളില്‍ വലിയ പരിഷ്കരണങ്ങള്‍ കൊണ്ടുവരുന്നതിനും ജനാധിപത്യം ശക്തിപ്പെടുത്തുന്നതിനും ഹിതപരിശോധന ഗുണകരമായി. ജനങ്ങള്‍ നല്‍കുന്ന പിന്തുണയും അവര്‍ക്കിടയിലുള്ള ഐക്യവുമാണ് ബഹ്റൈന്‍െറ പുരോഗതിക്കുള്ള അടിസ്ഥാനമെന്നും അദ്ദേഹം വിശദീകരിച്ചു. രാജ്യം കൈവരിച്ച നേട്ടങ്ങള്‍ സംരക്ഷിക്കുന്നതിന് ഒറ്റക്കെട്ടായി നിലകൊള്ളേണ്ടതിന്‍െറ ആവശ്യകതയിലേക്ക് അദ്ദേഹം വിരല്‍ ചൂണ്ടി. അയല്‍ രാജ്യങ്ങളുമായി മെച്ചപ്പെട്ട  ബന്ധവും സൗഹൃദവും നിലനിര്‍ത്തുന്നതിന് ബഹ്റൈന്‍ എന്നും മുന്‍ഗണന നല്‍കുന്നുണ്ട്. റഷ്യന്‍ സന്ദര്‍ശനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അദ്ദേഹം വിശദീകരിച്ചു. 
റഷ്യന്‍ പ്രസിഡന്‍റ് വ്ളാദ്മിര്‍ പുടിനുമായുള്ള കൂടിക്കാഴ്ച്ച ഏറെ ഫലപ്രദമായിരുന്നു. മേഖലയുടെ സമാധാനത്തിനും ശാന്തിക്കും റഷ്യയുമായുള്ള സഹകരണത്തിനും വഴികള്‍ തേടിയിരുന്നു. ഗള്‍ഫ് വികസന സംയുക്ത പദ്ധതിയുടെ ഭാഗമായി നടപ്പാക്കാനുദ്ദേശിക്കുന്ന വിവിധ പദ്ധതികളെക്കുറിച്ച് പഠനം നടത്താന്‍ രാജാവ് നിര്‍ദേശിച്ചു.  ഊര്‍ജം, വെള്ളം, അടിസ്ഥാന സൗകര്യങ്ങള്‍ എന്നീ മേഖലകളില്‍ ജി.സി.സി തലത്തില്‍ വളര്‍ച്ച കൈവരിക്കുന്നതിനാണ് സംയുക്ത പദ്ധതി തയാറാക്കിയത്. സര്‍ക്കാര്‍ പദ്ധതികള്‍ സ്വകാര്യ മേഖലയുമായി സഹകരിച്ച് നടപ്പാക്കാനും  രാജാവ് നിര്‍ദേശിച്ചു. വ്യവസായം, ടൂറിസം, വാണിജ്യം എന്നീ മേഖലകളില്‍ സഹകരണം അനിവാര്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മേഖല നേരിടുന്ന സുരക്ഷാ-സാമ്പത്തിക വെല്ലുവിളികളെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു. എന്നാല്‍ ബഹ്റൈന്‍ ഇക്കാര്യത്തില്‍ മെച്ചപ്പെട്ട അവസ്ഥയിലാണുള്ളത്. ഇതരരാജ്യങ്ങളുമായി സഹകരിച്ച് പ്രതിസന്ധികള്‍ തരണം ചെയ്യാനുള്ള പദ്ധതികള്‍ ആവിഷ്കരിച്ചതിനാലാണ് ഇത് സാധ്യമായത്. അറബ് സഖ്യ സേനയിലെ പങ്കാളിത്തവും തീവ്രവാദത്തിനെതിരെയുള്ള നിലപാടും ഏറെ ശ്രദ്ധേയമാണ്. 
യമനില്‍ സമാധാനം പുന:സ്ഥാപിക്കുന്നതിന് സൗദിയുടെ നേതൃത്വത്തില്‍ നടക്കുന്ന ശ്രമങ്ങള്‍ വിജയം കാണും. തീവ്രവാദ ഗ്രൂപ്പുകളും സംഘടനകളും ആഗോള തലത്തില്‍ ഭീഷണി സൃഷ്ടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ഖലീഫയുടെ നേതൃത്വത്തിലുള്ള സര്‍ക്കാറിന്‍െറ പ്രവര്‍ത്തനം മതിപ്പുളവാക്കുന്നതാണ്. രാജ്യത്തിന്‍െറ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമാകുന്ന തരത്തില്‍ സാമ്പത്തിക പ്രതിസന്ധിയുണ്ടാകാതിരിക്കുന്നതിനാവശ്യമായ മുന്‍കരുതലുകളാണ് സര്‍ക്കാര്‍ സ്വീകരിക്കേണ്ടതെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. കാബിനറ്റ് യോഗത്തിലത്തെിയ ഹമദ് രാജാവിന് പ്രധാനമന്ത്രി പ്രത്യേകം നന്ദി പ്രകാശിപ്പിച്ചു. ഹിത പരിശോധന 15ാം വാര്‍ഷികത്തോടനുബന്ധിച്ച് രാജാവിനും മുഴുവന്‍ ജനങ്ങള്‍ക്കും കാബിനറ്റ് ആശംസകള്‍ നേര്‍ന്നു. കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ഖലീഫയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന കാബിനറ്റ് യോഗ തീരുമാനങ്ങള്‍ സെക്രട്ടറി ഡോ. യാസിര്‍ ബിന്‍ ഈസ അന്നാസിര്‍ വിശദീകരിച്ചു. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.