മനാമ: ജനാധിപത്യ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതില്‍ പാര്‍ലമെന്‍റും ശൂറാ കൗണ്‍സിലും നിര്‍വഹിക്കുന്ന പങ്ക് ശ്രദ്ധേയമാണെന്ന് രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ലഖീഫ വ്യക്തമാക്കി.
പാര്‍ലമെന്‍റ് അധ്യക്ഷന്‍ അഹ്മദ് ബിന്‍ ഇബ്രാഹിം അല്‍മുല്ല, ശൂറ കൗണ്‍സില്‍ അധ്യക്ഷന്‍ അലി ബിന്‍ സാലിഹ് അസ്സാലിഹ് എന്നിവരെ സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രണ്ട് സഭകളും തങ്ങളുടെ ഭരണഘടനാപരമായ ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കുന്നതില്‍ അതിയായ സന്തോഷമുണ്ട്. രാജ്യത്തിനും ജനങ്ങള്‍ക്കും സേവനം നല്‍കാനും അവരുടെ പ്രശ്നങ്ങള്‍ ജനാധിപത്യ മാര്‍ഗത്തിലൂടെ പരിഹരിക്കാനും സാധിക്കുന്നത് നേട്ടമാണ്. ഹിതപരിശോധന രാജ്യത്തിന് കൂടുതല്‍ ജനാധിപത്യ സാധ്യതകള്‍ നല്‍കിയിട്ടുണ്ട്. സഖീര്‍ പാലസില്‍ നടന്ന കൂടിക്കാഴ്ച്ചയില്‍ പാര്‍ലമെന്‍റ്, ശൂറാ കൗണ്‍സില്‍ ഉപാധ്യക്ഷന്‍മാരും തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളും പങ്കെടുത്തു.
രാജാവിന് സംഘാംഗങ്ങള്‍ ഹിതപരിശോധന വാര്‍ഷിക ആശംസകള്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.