മനാമ: അടുത്ത മൂന്നുമാസത്തിനുള്ളില്‍ പൊതുമേഖലയിലെ മൊത്തം പ്രവാസി ജീവനക്കാരില്‍ പകുതിപേരെയും പിരിച്ചുവിടണമെന്ന് ഒരു സംഘം എം.പിമാര്‍ ആവശ്യപ്പെട്ടു.
ഇതുസംബന്ധിച്ച അടിയന്ത പ്രമേയം കഴിഞ്ഞദിവസം പാര്‍ലമെന്‍റില്‍ വന്നു. പ്രവാസികള്‍ക്ക് പകരം ബഹ്റൈന്‍ പൗരന്‍മാര്‍ക്ക് നിയമനം നല്‍കണമെന്നാണ് പ്രമേയത്തിലുള്ളത്. മന്ത്രാലയ-സര്‍ക്കാര്‍ വകുപ്പുകളിലെ ജോലികള്‍ ചെയ്യാന്‍ സ്വദേശികള്‍ പ്രാപ്തരാണെന്ന് പാര്‍ലമെന്‍റ് സര്‍വീസസ് കമ്മിറ്റി അധ്യക്ഷന്‍ എം.പി അബ്ബാസ് അല്‍ മഹ്ദി പറഞ്ഞു.
സര്‍ക്കാര്‍ സര്‍വീസില്‍ 20 ശതമാനവും പ്രവാസികളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രവാസികള്‍ ഒട്ടും വേണ്ട എന്ന് ആരും പറയുന്നില്ല. ചില മേഖലകളില്‍ അവര്‍ ആവശ്യമാണ്. എന്നാല്‍ കൂട്ടമായുള്ള നിയമനം പ്രശ്നമാണ്. എല്ലാ മേഖലകളിലും കഴിവുള്ള ബഹ്റൈനികള്‍ ഇപ്പോഴുണ്ട്. അവര്‍ക്ക് നിലവില്‍ പ്രവാസികള്‍ ജോലിചെയ്യുന്ന പകുതിയിലധികം തസ്തികകളിലെങ്കിലും ഒരു പ്രയാസവുമില്ലാതെ ജോലി ചെയ്യാനാകും. സര്‍ക്കാര്‍ ജോലി കാത്ത് കഴിയുന്ന നിരവധി പൗരന്‍മാരുണ്ട്.
ബഹ്റൈനികള്‍ക്ക് മുന്‍ഗണന നല്‍കുമെന്നാണ് സര്‍ക്കാര്‍ പറയുന്നതെങ്കിലും അത് പ്രയോഗത്തില്‍ വരുന്നില്ളെന്ന് എം.പി കൂട്ടിച്ചേര്‍ത്തു.
പൗരന്‍മാര്‍ വിദ്യഭ്യാസം നേടിയിട്ടും അവര്‍ക്ക് ജോലി ചെയ്യാനാകുന്നില്ളെങ്കില്‍, അത്തരം പ്രശ്നങ്ങള്‍ അവര്‍ പഠിക്കുന്ന സ്ഥാപനങ്ങളില്‍ വച്ചുതന്നെ പരിഹരിക്കേണ്ടതാണ്. തൊഴില്‍ വിപണിക്കാവശ്യമുള്ളത്ര ബിരുദധാരികള്‍ ബഹ്റൈനിലുണ്ടെന്ന് എത്രയോ കാലമായി കേള്‍ക്കുന്നതാണ്. എന്നിട്ടും അവര്‍ക്കെന്താണ് ജോലി ലഭിക്കാത്തത് എന്ന ചോദ്യം അവശേഷിക്കുകയാണെന്നും എം.പി.പറഞ്ഞു.
ഈ നിര്‍ദേശം കാബിനറ്റിന് കൈമാറും. സര്‍ക്കാറിന് മാത്രമേ ഇതില്‍ തീരുമാനമെടുക്കാനുള്ള അവകാശമുള്ളൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.