മനാമ: പ്രവാസികാര്യ മന്ത്രാലയം ഒഴിവാക്കിയ കേന്ദ്ര സര്‍ക്കാര്‍ നിലപാട് പ്രതിഷേധാര്‍ഹമാണെന്നും തീരുമാനം പിന്‍വലിക്കുകയോ പുന$പരിശോധിക്കുകയോ ചെയ്യണമെന്നും ഐ.വൈ.സി.സി കോര്‍ കമ്മിറ്റി അഭിപ്രായപ്പെട്ടു. കേന്ദ്ര സര്‍ക്കാര്‍ എടുക്കുന്ന പല തീരുമാനങ്ങളും പക്ഷപാതപരവും സാധാരണ ജനങ്ങളെ ദോഷകരമായി ബാധിക്കുന്നതുമാണ്. ബി.ജെ.പി അധികാരത്തിലത്തെിയ നാള്‍ മുതല്‍ കോണ്‍ഗ്രസ് തുടങ്ങിവെച്ച പദ്ധതികളും വകുപ്പുകളും തങ്ങളുടേതാക്കി മാറ്റുന്നു. പ്രവാസികാര്യ മന്ത്രാലയം നിര്‍ത്തലാക്കിയതും അതിന്‍െറ ഭാഗമായാണെന്ന് വേണം കരുതാന്‍.ഇതുപോലുള്ള കാര്യങ്ങള്‍ ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കില്ല. കോണ്‍ഗ്രസ് ദേശീയ നേതൃത്വവും കേരള ഘടകവും ഇതിനെതിരെ ശക്തമായി രംഗത്തുവരണം. രാഷ്ട്രീയ വ്യത്യാസമില്ലാതെ ലോക്സഭാംഗങ്ങള്‍ പ്രതിഷേധിക്കണമെന്നും ഐ.വൈ.സി.സി ആവശ്യപ്പെട്ടു.
പാകിസ്താനില്‍ പോയി കേക്ക് മുറിക്കാന്‍ കാണിച്ച ആവേശത്തിന്‍െറ നൂറിലൊരംശമെങ്കിലും പ്രവാസികളുടെ കാര്യത്തില്‍ നരേന്ദ്രമോദി കാണിക്കണം. പത്താന്‍കോട്ട് ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ലഫ്. കേണല്‍ നിരഞ്ജന്‍ കുമാറിന്‍െറ കുടുംബത്തെ കേന്ദ്രസര്‍ക്കാര്‍ അവഗണിക്കുകയാണ് ചെയ്തത്. അദ്ദേഹത്തിന്‍െറ സംസ്കാര ചടങ്ങില്‍ കേന്ദ്രസര്‍ക്കാറിനെ പ്രതിനിധീകരിച്ച് ആരും പങ്കെടുക്കാതിരുന്നത് രാജ്യത്തിന് നാണക്കേടാണ്. വെള്ളിയാഴ്ച സല്‍മാനിയയില്‍ ചേര്‍ന്ന ഐ.വൈ.സി.സി കോര്‍ കമ്മിറ്റി പത്താന്‍കോട്ട് ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സൈനികര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കുകയും മൗന പ്രാര്‍ഥന നടത്തുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.