പൊലിസുകാരെ വെടിവെച്ച കേസില്‍  10 വര്‍ഷം തടവ്

മനാമ: പൊലിസുകാരെ വെടിവെച്ച യുവാവിനും സഹായിക്കും പത്തു വര്‍ഷം തടവ്. 
കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 10ന് സിത്ര ഇന്‍റര്‍മീഡിയറ്റ് ബോയ്സ് സ്കൂളിനു സമീപംവെച്ചാണ് പ്രതി പൊലിസുകാര്‍ക്കു നേരെ വെടിവെച്ചത്. 
50ഓളം വരുന്ന സംഘം പൊലിസിനെ കല്ലും നാടന്‍ ബോംബുകളുമായി ആക്രമിക്കുകയായിരുന്നു. അതിനിടെയാണ് സംഭവം. തുര്‍ക്കി നിര്‍മ്മിത കൈതോക്ക് ഉപയോഗിച്ചാണ് വെടിവെച്ചതെന്ന് 19 കാരനായ പ്രതി സമ്മതിച്ചിരുന്നു. എന്നാല്‍ ഇവര്‍ക്കെതിരെ വധശ്രമം ആരോപിക്കപ്പെട്ടിട്ടില്ല. 
മറ്റൊരു കേസില്‍ വാഹന യാത്രക്കാര്‍ക്കുനേരെ നാടന്‍ ബോംബെറിയുകയും കാറിനു തീയിടുകയും ചെയ്ത രണ്ടു സ്വദേശി യുവാക്കളെ ഹൈക്രിമിനല്‍ കോടതി 10 വര്‍ഷം തടവിന് ശിക്ഷിച്ചു. 
നിയമവിരുദ്ധമായി സംഘടിക്കല്‍, കലാപമുണ്ടാക്കല്‍, ആയുധങ്ങള്‍ കൈവശം വെക്കല്‍, യാത്രക്കാരുടെ ജീവന്‍ അപകടത്തിലാക്കല്‍ എന്നീ കുറ്റങ്ങള്‍ പ്രതികള്‍ക്കെതിരെ ചുമത്തി. 2014 ആഗസ്റ്റില്‍ ശൈഖ് ഖലീഫ ബിന്‍ സല്‍മാന്‍ ഹൈവേയിലാണ് സംഭവം. 
26ഉം 28ഉം പ്രായക്കാരായ പ്രതികള്‍ അക്രമിസംഘത്തോടൊപ്പം ഹൈവേയില്‍ പെട്രോള്‍ ഒഴിക്കുകയും വാഹനങ്ങള്‍ക്കു നേരെ പെട്രോള്‍ ബോംബ് എറിയുകയുമായിരുന്നു. തുടര്‍ന്ന് ഒരു കാര്‍ കത്തി നശിച്ചിരുന്നു. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.