മനാമയില്‍ പിഴ ഈടാക്കുന്നത്  പരിഗണനയില്‍ 

മനാമ: ആരാധനാ കേന്ദ്രങ്ങളില്‍ പോകുന്ന സമയത്ത് വാഹനങ്ങള്‍ ശരിയായ വിധത്തിലല്ലാതെ പാര്‍ക്കുചെയ്യുക, വെള്ളിയാഴ്ച ജുമുഅ വേളയില്‍ റോഡ് ഗതാഗതം തടസപ്പെടുത്തുക തുടങ്ങിയ കാര്യങ്ങള്‍ ചെയ്താല്‍ മനാമയില്‍ ഇനി മുതല്‍ പിഴ ഈടാക്കുന്ന കാര്യം പരിഗണിക്കുന്നതായി പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. ചിലര്‍ പള്ളിയിലും ചര്‍ച്ചിലും പോകുമ്പോള്‍ വളരെ അശ്രദ്ധമായാണ് പാര്‍ക്ക് ചെയ്യുന്നത്. വീടിനുമുന്നിലും റോഡിലും പാര്‍ക്ക് ചെയ്യുന്നതും പതിവാണ്. ഇതു സംബന്ധിച്ച് കാപിറ്റല്‍ ട്രസ്റ്റീസ് ബോര്‍ഡിന് താമസക്കാരുടെ നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ട്. ഇതാണ് ബോര്‍ഡ് മെമ്പര്‍മാരെ പുതിയ തീരുമാനമെടുക്കാന്‍ പ്രേരിപ്പിച്ചത്. ഇതു സംബന്ധിച്ച് കഴിഞ്ഞ ദിവസമെടുത്ത തീരുമാനം പരിശോധനക്കും നടപടിക്കുമായി ട്രാഫിക് ഡയറക്ടറേറ്റിന് കൈമാറും. നിലവിലുള്ള ധാരണപ്രകാരം വെള്ളിയാഴ്ച ജുമുഅയില്‍ പങ്കെടുക്കുന്ന വിശ്വാസികള്‍ക്ക് ട്രാഫിക് പിഴ ഇളവുകളുണ്ട്. ഇതൊരു പ്രധാന തടസമായി നില്‍ക്കുകയാണെന്ന് കാപിറ്റല്‍ ട്രസ്റ്റീസ് ബോര്‍ഡ് ആക്ടിങ് ചെയര്‍മാന്‍ മെയ്സന്‍ അലുംമ്റാന്‍ പറഞ്ഞു. അലക്ഷ്യമായ പാര്‍ക്കിങ് മൂലം പലയിടത്തു നിന്നും പുറത്തുകടക്കാനാകുന്നില്ല. മാത്രവുമല്ല ഇതുമൂലം വലിയ തോതില്‍ സമയം നഷ്ടമാവുകയും ചെയ്യുന്നു. മതസ്വാതന്ത്ര്യം രാജ്യത്തിന്‍െറ മുഖമുദ്രയാണ്. അത് മാറ്റമില്ലാതെ തുടരും. എന്നാല്‍, മറ്റുള്ളവരെ പരിഗണിക്കാതുള്ള അനധികൃത പാര്‍ക്കിങ് തെറ്റായ മനോനില മൂലമാണ് സംഭവിക്കുന്നത്. ഇതിന് മതവുമായി യാതൊരു ബന്ധവുമില്ല. വെള്ളിയാഴ്ച ജുമുഅയില്‍ പങ്കെടുക്കാന്‍ റോഡ് സൈഡില്‍ പാര്‍ക്ക് ചെയ്തതിന് തനിക്ക് ദുബൈയില്‍ വച്ച് പിഴ ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബഹ്റൈനില്‍ വെള്ളിയാഴ്ചത്തെ ഇളവ് മറ്റെല്ലാ ദിവസങ്ങളിലേക്കും നീണ്ട മട്ടാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ക്രിസ്ത്യന്‍ ചര്‍ച്ചുകള്‍ക്കു സമീപത്തുള്‍പ്പെടെ പലയിടങ്ങളിലും മതിയായ കാര്‍ പാര്‍ക്കിങ് സൗകര്യമില്ളെന്ന് ബോര്‍ഡ് മെമ്പര്‍മാര്‍ പറയുന്നുണ്ട്. എന്നാല്‍, അത് ജനജീവിതം തടസപ്പെടുത്താനും ഗതാഗത നിയമം ലംഘിക്കാനുമുള്ള ലൈസന്‍സ് അല്ളെന്നും അദ്ദേഹം പറഞ്ഞു. അടുത്ത അഞ്ചുവര്‍ഷത്തിനുള്ളില്‍ എല്ലാ കൃസ്ത്യന്‍ സഭകള്‍ക്കും അവാലിയില്‍ ഹമദ് രാജാവ് നല്‍കിയ സ്ഥലത്ത് ആരാധനാകേന്ദ്രമുണ്ടാകും. എന്നാല്‍, അപ്പോഴും അവര്‍ മനാമ വിട്ടുപോകുമോ എന്ന കാര്യം വ്യക്തമല്ല. -മെയ്സന്‍ അലുംമ്റാന്‍ കൂട്ടിച്ചേര്‍ത്തു. 
 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.