മനാമ: സമസ്ത കേരള ഇസ്ലാം മതവിദ്യാഭ്യാസ ബോര്‍ഡ് അഞ്ച്, ഏഴ്, പത്ത്, പ്ളസ് ടു ക്ളാസുകളിലായി നടത്തിയ പൊതുപരീക്ഷയില്‍ ബഹ്റൈന്‍ റെയ്ഞ്ചിലെ മദ്റസകള്‍ക്ക് ഉജ്ജ്വലവിജയം.
മനമ കേന്ദ്ര മദ്റസക്ക് പുറമെ റിഫ, മുഹറഖ്, ഹൂറ, ജിദാലി, ഗുദൈബിയ, ഹിദ്ദ്, ഹമദ് ടൗണ്‍ ഏരിയ മദ്റസകളിലായി പരീക്ഷ എഴുതിയ 142 വിദ്യാര്‍ഥികളും വിജയിച്ചു.
ബഹ്റൈന്‍ റെയ്ഞ്ച് തലത്തില്‍ അഞ്ചാം ക്ളാസില്‍ ഗുദൈബിയ മദ്റസയിലെ എം.പി.നാസിഫ് ഒന്നാംസ്ഥാനവും, അമല്‍മുസ്തഫ രണ്ടാംസ്ഥാനവും റിഫ മദ്റസയിലെ ഹിബ മെഹ്റിന്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഏഴാം ക്ളാസില്‍ മനാമ മദ്റസയിലെ നജാ ഫാത്തിമ ഒന്നാം സ്ഥാനവും ഗുദൈബിയ മദ്റസയിലെ മുഹമ്മദ് അഫ്രീദി രണ്ടാംസ്ഥാനവും അര്‍ശിന മൂന്നാം സ്ഥാനവും കരസ്ഥമാക്കി. പത്താം ക്ളാസില്‍ മനാമ മദ്റസയിലെ ബാസില ബഷീര്‍ ഒന്നാം സ്ഥാനവും ഹിബ ബഷീര്‍ രണ്ടാംസ്ഥാനവും നശ്വ അബ്ദുറസാഖ് മൂന്നാം സ്ഥാനവും നേടി. പ്ളസ് ടുവിഭാഗത്തില്‍ മനാമ മദ്റസയിലെ ഇസ്മായില്‍ അശ്റഫ് ഒന്നാം സ്ഥാനവും ആശിഫ മുഹമ്മദ് രണ്ടാം സ്ഥാനവും ശഫ്ന ഹസന്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
വിജയികളെ സമസ്ത കേരള സുന്നി ജമാഅത്ത് ബഹ്റൈന്‍ ഭാരവാഹികള്‍ അഭിനന്ദിച്ചു.റമദാന്‍ അവധി കഴിഞ്ഞ് ജൂലൈ 16ന് മദ്റസകള്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് റൈഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ഭാരവാഹികള്‍അറിയിച്ചു.
മദ്റസ അഡ്മിഷനും വിശദ വിവരങ്ങള്‍ക്കും 34090450 (മനാമ), 34192897 (മുഹറഖ്), 33051480 (ഹിദ്ദ്), 33860509 (ഹൂറ), 33257944 (ഗുദൈബിയ), 33767471 (ഈസ്റ്റ് റിഫ), 35512277(ഹമദ് ടൗണ്‍), 33486275 (ജിദാലി) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.