മനാമ: ബഹ്റൈന്‍ അത്ലറ്റുകള്‍ക്ക് മെച്ചപ്പെട്ട സാഹചര്യം ഒരുക്കാന്‍ ഇവിടുത്തെ സ്പോര്‍ട്സ്, യൂത്ത് ക്ളബുകള്‍ സ്വകാര്യ കമ്പനികളാക്കാന്‍ പദ്ധതി തയാറാക്കുന്നതായി പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. ഇത്തരം സ്ഥാപനങ്ങള്‍ക്ക് സാമ്പത്തിക കാര്യങ്ങളില്‍ കൂടുതല്‍ സ്വാതന്ത്ര്യം അനുവദിക്കുക, സ്വകാര്യ മേഖലയെ നിക്ഷേപത്തിന് പ്രേരിപ്പിക്കുക തുടങ്ങിയ കാര്യങ്ങളും പദ്ധതി ലക്ഷ്യമിടുന്നു. അഞ്ച് എം.പിമാരുടെ നേതൃത്വത്തിലാണ് ഇതുസംബന്ധിച്ച നിര്‍ദേശം തയാറാക്കിയത്. ക്ളബുകള്‍ ചെലവിനായി സര്‍ക്കാറിനെ ആശ്രയിക്കുന്നത് കുറക്കാനാകുമെന്ന് ഇവര്‍ കണക്കുകൂട്ടുന്നു. അടുത്ത സീസണോടെ ബഹ്റൈന്‍ പ്രീമിയര്‍ ലീഗ് മുഖം മിനുക്കി പ്രൊഫഷണല്‍ സ്വഭാവമുള്ള ഫുട്ബാള്‍ ലീഗ് ആക്കാനും ആലോചനയുള്ളതായി പാര്‍ലമെന്‍റ് ഫസ്റ്റ് വൈസ് ചെയര്‍മാന്‍ അലി അല്‍ അറാദി പറഞ്ഞു. ഇദ്ദേഹത്തിന്‍െറ നേതൃത്വത്തിലാണ് സ്പോര്‍ട്സ്, യൂത്ത് ക്ളബുകള്‍ സ്വകാര്യ കമ്പനികളാക്കാന്‍ പദ്ധതി തയാറാക്കുന്നത്. നിലവില്‍ എല്ലാ കാര്യങ്ങളും സര്‍ക്കാര്‍ പിന്തുണയോടെയാണ് നടപ്പാക്കുന്നത്. ഇത് തുടര്‍ന്നാല്‍ ഈ മേഖലയില്‍ ഒരു മാറ്റവും ഉണ്ടാകില്ളെന്ന് അദ്ദേഹം പറഞ്ഞു.
ഏതെങ്കിലും ഒരു കായിക വിനോദത്തെയല്ല, മറിച്ച് എല്ലാ വിഭാഗത്തിന്‍െറയും വികസമാണ് ഉദ്ദേശിക്കുന്നത്. ഇത് പുതിയ പ്രതിഭകളുടെ വളര്‍ച്ചക്ക് വഴിയൊരുക്കും. നിലവില്‍ എല്ലാ കാര്യങ്ങളും നോക്കി നടത്തുന്ന നിലയില്‍ നിന്ന് സര്‍ക്കാര്‍ ക്ളബുകളുടെ ദൈനംദിന കാര്യങ്ങളില്‍ ഒരു പങ്കാളിയായി മാറും. ഈ നിര്‍ദേശം പാര്‍ലമെന്‍റിന്‍െറ യുവജന-കായിക കാര്യ സമിതി പരിശോധിച്ചുവരികയാണ്. ലോകമെമ്പാടുമുള്ള പ്രൊഫഷനല്‍ കായികതാരങ്ങള്‍ ക്ളബുകള്‍ വഴിയാണ് തങ്ങളുടെ വരുമാനം കണ്ടത്തെുന്നത്. ഈ ക്ളബുകള്‍ കമ്പനികളായാണ് പ്രവര്‍ത്തിക്കുന്നത്.
മാര്‍ക്കറ്റിങ് തന്ത്രങ്ങള്‍ മെനഞ്ഞും കളികളില്‍ പങ്കെടുത്തുമാണ് ക്ളബുകള്‍ പണം കണ്ടത്തെുന്നത്. എന്നാല്‍ ബഹ്റൈനിലെ സൊസൈറ്റീസ് ആന്‍റ് ക്ളബ്സ് നിയമം (1989) ഇത്തരം ക്ളബുകളുടെ ലാഭത്തിനുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ വിലക്കുന്നുണ്ട്. ഇത് പുതിയ കാലത്തെ ആവശ്യങ്ങളുമായി ചേര്‍ന്നുപോകുന്നതല്ളെന്ന് അല്‍ അറാദി പറഞ്ഞു. ബോര്‍ഡ് മെമ്പര്‍മാരെ വളണ്ടിയര്‍മാരായി കണക്കാക്കുന്നതുകൊണ്ട് അവരുടെ സേവനങ്ങള്‍ക്ക് ശമ്പളം ലഭിക്കുന്നില്ല. സേവനം അവസാനിക്കുമ്പോള്‍ ഇവര്‍ക്ക് ബോണസ് മാത്രമാണ് ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.ഹമദ് അദ്ദൂസരി, ആദില്‍ ഹമീദ്, ജമാല്‍ ദാവൂദ്, ഖലീഫ അല്‍ ഖനിം എന്നിവരാണ് ഈ നിര്‍ദേശത്തിന് പിന്നിലുള്ള മറ്റ് എം.പിമാര്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.