മനാമ: ഇന്ത്യന്‍ നാവിക സേനയുടെ മുംബൈ ആസ്ഥാനമായ പടിഞ്ഞാറന്‍ നാവിക കമാന്‍ഡിലെ റിയര്‍ അഡ്മിറല്‍ രണ്‍വീത് സിങ് ബി.ഡി.എഫ് മേധാവി ചീഫ് മാര്‍ഷല്‍ ശൈഖ് ഖലീഫ ബിന്‍ അഹ്മദ് ആല്‍ ഖലീഫയുമായി കൂടിക്കാഴ്ച നടത്തി.
ഇന്ത്യയില്‍ നിന്നുള്ള പടക്കപ്പലുകള്‍ സൗഹൃദ സന്ദര്‍ശനാര്‍ഥം ബഹ്റൈന്‍ തീരത്തുണ്ട്. ഇതിന്‍െറ ഭാഗമായാണ് കൂടിക്കാഴ്ച നടന്നത്.
ഇന്ത്യയും ബഹ്റൈനും തമ്മില്‍ വിവിധ മേഖലകളില്‍ നിലനില്‍ക്കുന്ന ബന്ധവും സഹകരണവും ഏറെ പ്രതീക്ഷ നല്‍കുന്നതാണെന്ന് ബി.ഡി.എഫ് കമാന്‍റര്‍ വ്യക്തമാക്കി.
ഇന്‍സ്പെക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ അബ്ദുല്ല ഹസന്‍ നഈമി, അസി. ചീഫ് ഓഫ് സ്റ്റാഫ് യൂസുഫ് അഹ്മദ് മലാല്ല, ബഹ്റൈന്‍ നാവിക സേന മേധാവി ശൈഖ് ഖലീഫ ബിന്‍ അബ്ദുല്ല ആല്‍ ഖലീഫ എന്നിവരും കൂടിക്കാഴ്ചയില്‍ സന്നിഹിതരായിരുന്നു.
സൗഹൃദ സന്ദര്‍ശനത്തിനായി വിവിധ ഗള്‍ഫ് രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നതിന്‍െറ ഭാഗമായാണ് ഇന്ത്യന്‍ നാവിക സേനയിലെ യുദ്ധ കപ്പലുകളായ ഐ.എന്‍.എസ്. ഡല്‍ഹി, ഐ.എന്‍.എസ് തര്‍കാശ്, ടാങ്കര്‍ ഐ.എന്‍.എസ് ദീപക് എന്നിവ ബഹ്റൈനിലത്തെിയത്. വ്യാഴാഴ്ചവരെ കപ്പലുകള്‍ ബഹ്റൈനിലുണ്ടാകും.ഇന്ത്യയും ബഹ്റൈനും തമ്മിലുള്ള നാവിക രംഗത്തെ സഹകരണം ശക്തമാക്കുക, സമുദ്രഗതാഗതത്തിനു ഭീഷണിയായ കടല്‍ക്കൊള്ള, ഭീകരവാദം തുടങ്ങിയ നേരിടുന്നതിന് യോജിച്ച് നീങ്ങുക, ദുരന്ത നിവാരണം അടക്കമുള്ള നാവിക പ്രവര്‍ത്തനത്തിലെ വൈവിധ്യങ്ങളെക്കുറിച്ച് അറിവ് കൈമാറുക എന്നിവ സന്ദര്‍ശന ലക്ഷ്യമാണെന്ന് ഇന്ത്യന്‍ എംബസി വാര്‍ത്താകുറിപ്പില്‍ അറിയിച്ചിരുന്നു.
കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് ഒടുവില്‍ ഇന്ത്യന്‍ നാവികസേനയുടെ കപ്പല്‍ ബഹ്റൈനിലത്തെിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.