ബഹ്റൈന്‍-യു.കെ ബന്ധം;  രണ്ടു സ്റ്റാമ്പുകള്‍ പുറത്തിറക്കി

മനാമ: ബഹ്റൈനും യു.കെയും തമ്മിലുള്ള 200 വര്‍ഷത്തെ ബന്ധം അനുസ്മരിക്കുന്ന രണ്ട് സ്റ്റാമ്പുകള്‍ വെയില്‍സ് രാജകുമാരന്‍ ചാള്‍സും പത്നി കാമില പാര്‍കറും ചേര്‍ന്ന് പുറത്തിറക്കി. കഴിഞ്ഞ ദിവസം ബാബുല്‍ ബഹ്റൈനിലെ പോസ്റ്റല്‍ മ്യൂസിയം സന്ദര്‍ശിച്ച വേളയിലായിരുന്നു പ്രകാശന ചടങ്ങ്. 
വിദേശകാര്യ മന്ത്രി ശൈഖ് ഖാലിദ് ബിന്‍ അഹ്മദ് ബിന്‍ മുഹമ്മദ് ആല്‍ഖലീഫ, രാജാവിന്‍െറ പ്രത്യേക പ്രതിനിധി ശൈഖ് അബ്ദുല്ല ബിന്‍ ഹമദ് ആല്‍ഖലീഫയുടെ പത്നി ശൈഖ ഹിസ്സ ബിന്‍ത് ഖലീഫ ആല്‍ ഖലീഫ എന്നിവര്‍ സന്നിഹിതരായിരുന്നു. 1884 മുതല്‍ ബഹ്റൈനില്‍ ആരംഭിച്ച പോസ്റ്റല്‍ സേവനം സംബന്ധിച്ച വിവരങ്ങള്‍ ചാള്‍സ് രാജകുമാരനും കാമിലക്കും മുന്നില്‍ വിശദീകരിച്ചു. 
തുടര്‍ന്ന് ഇരുവരും മനാമ ഓള്‍ഡ് സൂഖിലെ ഷോപ്പുകളും ഇവിടുത്തെ രണ്ടുനൂറ്റാണ്ട് പഴക്കമുള്ള ശ്രീകൃഷ്ണ ക്ഷേത്രവും സന്ദര്‍ശിച്ചു. 
കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫയും സന്നിഹിതനായിരുന്നു. ‘മൈഗ്രന്‍റ് വര്‍ക്കേഴ്സ് പ്രൊട്ടക്ഷന്‍ സൊസൈറ്റി’ ഭാരവാഹികളുമായും ചാള്‍സ് രാജകുമാരന്‍ സംസാരിച്ചു. 
ബഹ്റൈനിലെ ബ്രിട്ടീഷ് സമൂഹവുമായി ബന്ധപ്പെട്ട വിവിധ കേന്ദ്രങ്ങള്‍ അദ്ദേഹം സന്ദര്‍ശിച്ചു. മനാമ സൂഖ് സന്ദര്‍ശനവേളയില്‍ പരമ്പരാഗത സംഗീതവും കരകൗരശല നിര്‍മാണ പ്രദര്‍ശനവും ഏര്‍പ്പെടുത്തിയിരുന്നു. ഹമദ് രാജാവിന്‍െറ ഭരണകാലത്ത് ബഹുസ്വരതയും സഹിഷ്ണുതയും മുന്‍നിര്‍ത്തിയുള്ള നയമാണ് സ്വീകരിച്ചുവരുന്നതെന്ന് കിരീടാവകാശി പറഞ്ഞു. 
ബഹുവിധ സമൂഹങ്ങള്‍ താമസിക്കുന്ന ബഹ്റൈനെ ഈ നയം മുന്നോട്ട് നയിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 
മിന സല്‍മാനിലെ യു.കെ.നാവികസേന സഹായകേന്ദ്രത്തിലത്തെിയ കിരീടാവകാശിയെയും ചാള്‍സ് രാജകുമാരനെയും ഉന്നത ഉദ്യോഗസ്ഥര്‍ സ്വീകരിച്ചു. ഇവിടുത്തെ വെല്‍ഫയര്‍ ബ്ളോക്കിന്‍െറ ഉദ്ഘാടനവും ഈ വേളയില്‍ നടന്നു. 
ബഹ്റൈന് യു.കെയുമായുള്ള ദീര്‍ഘനാളത്തെ സുരക്ഷാ,പ്രതിരോധ ബന്ധത്തിന്‍െറ പ്രതീകമാണ് ഈ കേന്ദ്രമെന്ന് കിരീടാവകാശി പറഞ്ഞു. 
ബ്രിട്ടീഷ് റോയല്‍ നേവി കപ്പലായ എച്ച്.എം.എസ് മിഡില്‍ടൗണിലും ഇവര്‍ എത്തി. 
 

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-23 04:14 GMT