സമസ്ത സംഘടപ്പിച്ച ഈദ് മുസല്ലയിൽനിന്ന്
മനാമ: ജിദ്ഹഫ്സ്, ദൈഹ്, സനാബീസ്, മുസല്ല, തഷാൻ എന്നീ ഏരിയകളിൽ താമസിക്കുന്നവരുടെ സൗകര്യാർഥം സമസ്ത ബഹ്റൈൻ ജിദ്ഹഫ്സ് ഏരിയയുടെ നേതൃത്വത്തിൽ ജിദ്ഹഫ്സ് അൽ ശബാബ് ഇൻഡോർ സ്റ്റേഡിയത്തിൽ പെരുന്നാള്‍ നമസ്കാരം സംഘടിപ്പിച്ചു.
സമസ്ത ബഹ്റൈൻ വൈസ് പ്രസിഡന്റ് ഹാഫിള് ശറഫുദ്ദീൻ മുസ്ലിയാർ നമസ്കാരത്തിനും ഖുത്തുബക്കും നേതൃത്വം നൽകി.
സമസ്ത ബഹ്റൈൻ കേന്ദ്ര സെക്രട്ടറി എസ്.എം അബ്ദുൽ വാഹിദ്, വർക്കിങ് പ്രസിഡന്റ് വി.കെ കുഞ്ഞഹമ്മദ് ഹാജി, സമസ്ത ബഹ്റൈൻ ജിദ്ഹഫ്സ് ഏരിയ കമ്മിറ്റി പ്രസിഡന്റ് കരീം മൗലവി, സെക്രട്ടറി സമീർ പേരാമ്പ്ര തുടങ്ങിയ നേതാക്കളും നൂറ് കണക്കിന് പ്രവർത്തകരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.