മനാമ: രാജ്യത്തേക്ക് കൂടുതല്‍ ടൂറിസ്റ്റുകളെയും വ്യാപാരികളെയും ആകര്‍ഷിക്കുന്നതിന്‍െറ ഭാഗമായി ബഹ്റൈന്‍ ദീര്‍ഘനാളത്തേക്കുള്ള സന്ദര്‍ശക വിസ അനുവദിക്കുന്നു.
ടൂറിസം-വ്യാപാരമേഖലക്ക് ഗുണകരമായി തീരുന്നതാണ് ഈ നടപടിയെന്ന് നാഷണാലിറ്റി, പാസ്പോര്‍ട്സ് ആന്‍റ് റസിഡന്‍സ് അഫയേഴ്സ് അസി.അണ്ടര്‍ സെക്രട്ടറി ശൈഖ് അഹ്മദ് ബിന്‍ ഈസ ആല്‍ഖലീഫ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഇതുസംബന്ധിച്ച കാബിനറ്റ് നിര്‍ദേശത്തിനനുസൃതമായി ഇമിഗ്രേഷന്‍ വിഭാഗം ആവശ്യമായ നടപടികള്‍ സ്വീകരിക്കും. പുതിയ നിയമപ്രകാരം അഞ്ചുവര്‍ഷം വരെയുള്ള സന്ദര്‍ശക വിസ അനുവദിക്കും. ഇത് ജി.സി.സിയിലെ താമസക്കാര്‍ക്കും തെരഞ്ഞെടുത്ത രാജ്യങ്ങളിലുള്ളവര്‍ക്കുമാണ് ലഭിക്കുക. മള്‍ടിപ്ള്‍ റീ എന്‍ട്രി വിസയാണിത്.
രാജ്യത്തേക്ക് കൂടുതല്‍ പേര്‍ എത്തുക എന്ന നയം സ്വീകരിക്കുന്നതുകൊണ്ടാണ് വിസ ചാര്‍ജ് വര്‍ധിപ്പിക്കാതിരിക്കുന്നതെന്ന് ശൈഖ് അഹ്മദ് കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.