മലയാളി വ്യാപാരി 75000 ദിനാറിന്‍െറ വെട്ടിപ്പ് നടത്തി  മുങ്ങിയതായി പരാതി

മനാമ: മലയാളി വ്യാപാരി ബഹ്റൈനിലെ നിരവധി പേരെ വഞ്ചിച്ച് മുങ്ങിയതായി പരാതി. തിരുവനന്തപുരം സ്വദേശി അബ്ദുല്‍ ഹക്കീം എന്നയാള്‍ക്കെതിരെയാണ് ബഹ്റൈനില്‍ വര്‍ഷങ്ങളായി ബിസിനസ് നടത്തുന്ന ഗ്രൂപ്പുകള്‍ പരാതി ഉന്നയിച്ചത്. 
വിവിധ സ്ഥാപനങ്ങള്‍ക്ക് ഇയാള്‍ 75000 ദിനാര്‍ കൊടുക്കാനുണ്ട്. കോളിങ് കാര്‍ഡ്, സിഗററ്റ് തുടങ്ങിയവയുടെ വിതരണം നടത്തുന്നയാളായിരുന്നു അബ്ദുല്‍ ഹക്കീം. 
ഇപ്പോള്‍ കബളിപ്പിക്കപ്പെട്ട സ്ഥാപനങ്ങളില്‍ നിന്ന് മൂന്ന് വര്‍ഷമായി സാധനങ്ങള്‍ എടുക്കുന്നയാളായിരുന്നു അബ്ദുല്‍ ഹക്കീം. ഇതിലൂടെ വിശ്വാസ്യത ആര്‍ജിക്കുകയും ചെയ്തു. 
കഴിഞ്ഞ സെപ്റ്റംബര്‍ 18ന് മാതാവ് മരിച്ചെന്ന് പറഞ്ഞ് നാട്ടില്‍ പോയ ശേഷം മടങ്ങിവന്നിട്ടില്ല. 
ആദ്യം കമ്പനികള്‍ ബന്ധപ്പെട്ടപ്പോള്‍ ഫോണ്‍ എടുത്തിരുന്നു. ഇപ്പോള്‍ ഫോണും എടുക്കുന്നില്ല. തുടര്‍ന്ന് കബളിപ്പിക്കപ്പെട്ട സ്ഥാപനങ്ങള്‍ ബഹ്റൈന്‍ പൊലീസ് സ്റ്റേഷന്‍, കോടതി, നോര്‍ക്ക, ഇന്ത്യന്‍ എംബസി എന്നിവിടങ്ങളില്‍ പരാതി നല്‍കിയിരിക്കുകയാണ്. നാട്ടില്‍ മുഖ്യമന്ത്രിയുടെ ഓഫിസിലും പരാതി നല്‍കിയിട്ടുണ്ട്. 
വിഷയത്തില്‍ നെടുമങ്ങാട് കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ പാങ്ങോട് പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. 
അവസാന തവണ അബ്ദുല്‍ ഹക്കീമിനെ ഫോണില്‍ ലഭിച്ചപ്പോള്‍ ബഹ്റൈനിലേക്ക് മടങ്ങിവരുമെന്നും പണം തരുമെന്നുമാണ് പറഞ്ഞതെങ്കിലും പിന്നീട് വിവരമൊന്നുമില്ളെന്ന് കബളിപ്പിക്കപ്പെട്ട വ്യാപാരികള്‍ പറഞ്ഞു. 
നിയമനടപടികളുമായി മുന്നോട്ടുപോകാനുള്ള തീരുമാനത്തിലാണ് പണം നഷ്ടപ്പെട്ട സ്ഥാപനങ്ങള്‍. 
 
Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.