മക്കയില്‍ ബഹ്റൈന്‍െറ ക്ളിനിക്ക് പ്രവര്‍ത്തനമാരംഭിച്ചു

മനാമ: ബഹ്റൈനില്‍ നിന്നുള്ള ഹാജിമാര്‍ക്കായുള്ള വൈദ്യസഹായത്തിനായി മക്കയില്‍ ക്ളിനിക്കും മെഡിക്കല്‍ കമ്മീഷനും കഴിഞ്ഞ ദിവസം പ്രവര്‍ത്തനമാരംഭിച്ചു. ബഹ്റൈന്‍ ഹജ്ജ് മിഷന്‍െറ നേതൃത്വത്തിലുള്ള  ക്ളിനിക്ക് മക്കയിലെ ഹയ്യുന്നസീമിലാണ് പ്രവര്‍ത്തിക്കുന്നത്. ബഹ്റൈനില്‍ നിന്നുള്ള ഹാജിമാരുടെ ആതുരസേവനത്തിനായാണ് ഇത് തുറന്നതെങ്കിലും മറ്റ് ജി.സി.സി രാജ്യങ്ങളില്‍ നിന്നുള്ള ഹാജിമാര്‍ക്കും ചികിത്സാസഹായം നല്‍കുമെന്ന് മെഡിക്കല്‍ കമ്മീഷന്‍ ചെയര്‍മാന്‍ ഡോ.ഇബ്രാഹിം അബീദ് അറിയിച്ചു. ഏത് അടിയന്തിരഘട്ടവും നേരിടാനുള്ള സജ്ജീകരണങ്ങള്‍ ഇവിടെ ഒരുക്കിയിട്ടുണ്ട്. മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുന്ന ക്ളിനിക്കുമായി  515098660 എന്ന നമ്പറില്‍ ബന്ധപ്പെടാം. ആഗസ്റ്റ് 28ന് മക്കയില്‍ എത്തിയ മെഡിക്കല്‍സംഘം ചെയര്‍മാന്‍ ഡോ.ഇബ്രാഹിം അബീദിന്‍െറ അധ്യക്ഷതയില്‍ യോഗം ചേരുകയും ഒരുക്കങ്ങള്‍ വിലയിരുത്തുകയും ചെയ്തു. വിദഗ്ദ ഡോക്ടര്‍മാര്‍, നഴ്സുമാര്‍, ഫാര്‍മസിസ്റ്റുകള്‍ തുടങ്ങിയവര്‍ അടങ്ങുന്ന വൈദ്യസംഘം ഹാജിമാര്‍ക്കുള്ള സേവനരംഗത്ത് വ്യാപൃതരാകും. സാധ്യമാവുന്ന ഏറ്റവും മികച്ച വൈദ്യസേവനം നല്‍കാന്‍ ശ്രമിക്കുമെന്ന് ഇവര്‍ അറിയിച്ചു. പുണ്യഭൂമിയില്‍ ഹാജിമാരുടെ സേവനത്തിനായി മെഡിക്കല്‍ ടീമിനെ അയക്കാനും അവിടെ ക്ളിനിക്ക് തുടങ്ങാനും മുന്‍കയ്യെടുത്ത ആരോഗ്യമന്ത്രിയെ ചെയര്‍മാന്‍ അഭിനന്ദിക്കുകയും നന്ദി അറിയിക്കുകയും ചെയ്തു. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.