പ്രമുഖ വ്യവസായി അബ്ദുല്‍ അസീസ് ജാസിം കാനൂവിന്‍െറ നിര്യാണത്തില്‍ അനുശോചനം 

മനാമ: ബഹ്റൈനിലെ പ്രമുഖ വ്യവസായി അബ്ദുല്‍ അസീസ് ജാസിം കാനൂവിന്‍െറ നിര്യാണത്തില്‍ വിവിധ മേഖലകളിലുള്ളവര്‍ അനുശോചിച്ചു. കഴിഞ്ഞ ദിവസം വൈകീട്ടായിരുന്നു അന്ത്യം സംഭവിച്ചത്. കാനൂ കുടുംബത്തിലെ പ്രമുഖ അംഗമായ ഇദ്ദേഹം സൗദിയിലെ യൂസുഫ് ബിന്‍ അഹ്മദ് കാനൂ ഗ്രൂപ്പ് സ്ഥാപിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്. ഇതിന്‍െറ ചെയര്‍മാന്‍ ആയിരുന്നു. 2007ല്‍ ഹമദ് രാജാവിന്‍െറ പക്കല്‍ നിന്ന് മെഡല്‍ ലഭിച്ചിട്ടുണ്ട്. സൗദിയിലും വ്യാപാരരംഗത്ത് അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. അബ്ദുല്‍ അസീസ് ജാസിം കാനൂവിന്‍െറ നിര്യാണത്തിലൂടെ പ്രിയ സുഹൃത്തിനെയാണ് നഷ്ടമായതെന്ന് ബഹ്റൈന്‍ ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍റ് ഇന്‍ഡസ്ട്രി ചെയര്‍മാന്‍ ഖാലിദ് അല്‍ മുഅയദും ഫസ്റ്റ് വൈസ് ചെയര്‍മാന്‍ ഖാലിദ് അല്‍ സയാനിയും പറഞ്ഞു. അദ്ദേഹത്തിന്‍െറ വേര്‍പാട് രാജ്യത്തിനുതന്നെ നികത്താനാകാത്ത നഷ്ടമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 
പരേതന് ഭാര്യയും നാല് മക്കളുമുണ്ട്. അലി അബ്ദുല്‍ അസീസ് കാനൂ, ശൂറ കൗണ്‍സില്‍ മുന്‍ അംഗം സൗദ് അബ്ദുല്‍ അസീസ് കാനൂ, ബദര്‍ അബ്ദുല്‍ അസീസ് കാനൂ, നവാഫ് അബ്ദുല്‍ അസീസ് കാനൂ എന്നിവരാണ് മക്കള്‍. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.