ഇന്ത്യന്‍ സ്കൂള്‍: ബസുകള്‍ വൈകി; വിദ്യാര്‍ഥികള്‍ ദുരിതത്തിലായി 

മനാമ: വേനലവധിക്കുശേഷം സ്കൂള്‍ തുറന്ന ആദ്യദിനം തന്നെ ഇന്ത്യന്‍ സ്കൂളിലേക്കുള്ള ബസുകള്‍ കാലത്ത് വൈകിയത് വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ദുരിതമായി. 
ഈസ ടൗണ്‍ ക്യാമ്പസിലേക്കുള്ള പത്തിലധികം ബസുകളാണ് മണിക്കൂറിലധികം വൈകിയത്. എട്ടുമണിയായിട്ടും ബസ് എത്താത്തതോടെ, ചിലര്‍ വീട്ടിലേക്ക് മടങ്ങി. സല്‍മാനിയ, ഗുദൈബിയ, ടൂബ്ളി ഭാഗങ്ങളിലുള്ളവര്‍ ഇതുസംബന്ധിച്ച് പരാതിയുന്നയിച്ചു. 
കാലത്തുതന്നെ കടുത്ത ചൂടുള്ളതിനാല്‍, ചിലയിടങ്ങളില്‍ കുട്ടികള്‍ തലകറങ്ങി വീണതായും പറയുന്നു. സ്കൂള്‍ വിട്ട ശേഷം ബസ് തിരിച്ചുപോകുന്ന വേളയില്‍ പ്രശ്നങ്ങളുണ്ടായിട്ടില്ളെങ്കിലും ഓരോ സ്ഥലത്തേക്കുമുള്ള ബസിന്‍െറ പാര്‍ക്കിങ് എവിടെയാണെന്ന് കൃത്യമായി അറിയാത്തതിനാല്‍ കുട്ടികള്‍ക്ക് ഗ്രൗണ്ടിലൂടെ അലയേണ്ടി വന്നെന്ന് ഒരു രക്ഷിതാവ് പറഞ്ഞു. തികച്ചും അപ്രതീക്ഷിതമായാണ് ഇത്തരമൊരു സംഭവമുണ്ടായതെന്നും ഇത് ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടി സ്വീകരിക്കുമെന്നും ചെയര്‍മാന്‍ പ്രിന്‍സ് നടരാജന്‍ പറഞ്ഞു. 
കാലത്ത് രക്ഷിതാക്കള്‍ ഫോണില്‍ വിളിച്ച് പരാതിപ്പെട്ട വേളയില്‍ തന്നെ, കമ്മിറ്റി അംഗങ്ങളും സ്കൂള്‍ അധികൃതരും ഈ വിഷയത്തില്‍ സജീവമായി ഇടപെട്ടിരുന്നു. 
 ബസിന്‍െറ കരാറുള്ള കമ്പനിയുമായി സ്കൂള്‍ അധികൃതര്‍ ചര്‍ച്ച നടത്തിയിട്ടുണ്ട്.ഭാവിയില്‍ ബസ് വൈകാതിരിക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് അവര്‍ പറഞ്ഞിട്ടുണ്ടെന്നും പ്രിന്‍സ് നടരാജന്‍ വ്യക്തമാക്കി. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.