?????? ???? ????? ?? ???? ???? ??????? ??????????? ??????????? ?????????? ??????? ??????????

ഹമദ് രാജാവ് പുടിനുമായി ചര്‍ച്ച നടത്തി

മനാമ: രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫ കഴിഞ്ഞ ദിവസം റഷ്യന്‍ പ്രസിഡന്‍റ് വ്ളാദിമിര്‍ പുടിന്‍ ക്രെംലിനില്‍ ഒരുക്കിയ വിരുന്നില്‍ പങ്കെടുത്തു. ഇരുരാഷ്ട്രങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന ഉഭയകക്ഷി ബന്ധത്തെക്കുറിച്ച് ഹമദ് രാജാവും പുടിനും ചര്‍ച്ച നടത്തി. ഹമദ് രാജാവിനെ സ്വാഗതം ചെയ്യുന്ന വേളയില്‍, രാജാവിന്‍െറ ഇന്‍റര്‍നാഷണല്‍ മിലിട്ടറി ടെക്നിക്കല്‍ ഫോറം സന്ദര്‍ശനം റഷ്യയുടെ സൈനിക ശേഷിയെക്കുറിച്ചുള്ള ധാരണലഭിക്കാന്‍ ഉപകരിച്ചുവെന്നാണ് കരുതുന്നതെന്ന് പുടിന്‍ പറഞ്ഞു. 
ഹമദ്രാജാവിന്‍െറ റഷ്യയിലേക്കുള്ള സന്ദര്‍ശനത്തിന് ഏറെ പ്രാധാന്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റഷ്യയില്‍ ലഭിച്ച ഊഷ്മളമായ സ്വീകരണത്തിന് ഹമദ് രാജാവ് നന്ദി രേഖപ്പെടുത്തി. റഷ്യയുമായുള്ള കൂടുതല്‍ സഹകരണത്തിന് ബഹ്റൈന്‍ സന്നദ്ധമാണ്. ഇത് ഇരുരാജ്യങ്ങള്‍ക്കും ഉപകാരപ്രദമാകും. നിലവിലുള്ള കരാറുകള്‍ പ്രകാരം, വിവിധ രംഗങ്ങളിലുള്ള സഹകരണം ശക്തമായി പുരോഗമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.പശ്ചിമേഷ്യയിലും ലോകത്തുമുള്ള പുതിയ സംഭവവികാസങ്ങള്‍ ഇരുവരും ചര്‍ച്ച ചെയ്തു. സുരക്ഷ, സ്ഥിരത, സമാധാനം എന്നീ കാര്യങ്ങള്‍ ഏറെ പ്രധാന്യമര്‍ഹിക്കുന്നതാണെന്നും തീവ്രവാദത്തിനും ഭീകരതക്കുമെതിരായ നീക്കങ്ങള്‍ വേണമെന്നും അവര്‍ അഭിപ്രായപ്പെട്ടു. 
വിവിധ രംഗങ്ങളില്‍ ഇരുരാജ്യങ്ങളും തമ്മില്‍ കരാറുകള്‍ ഒപ്പുവെക്കുന്ന ചടങ്ങില്‍ ഹമദ് രാജാവും പുടിനും സംബന്ധിച്ചു. വ്യാപാര, സാമ്പത്തിക, ശാസ്ത്ര, സാങ്കേതിക സഹകരണത്തിനായി സംയുക്ത സര്‍ക്കാര്‍ സമിതി രൂപവത്കരിക്കും. സൈനിക സഹകരണത്തിനുള്ള കരാറില്‍ ഇരുരാജ്യങ്ങളിലെയും പ്രതിരോധ മന്ത്രിമാരാണ് ഒപ്പിട്ടത്.എണ്ണ മേഖലയിലും കരാര്‍ ഒപ്പുവെച്ചു.
ഹമദ് രാജാവും പുടിനും തമ്മില്‍ ഉഭയകക്ഷി ബന്ധം വിപുലപ്പെടുത്തുന്നത് സംബന്ധിച്ച് ചര്‍ച്ച നടന്നതായി വിദേശകാര്യ മന്ത്രി ശൈഖ് ഖാലിദ് ബിന്‍ അഹ്മദ് ബിന്‍ മുഹമ്മദ് ആല്‍ ഖലീഫ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ജി-20 ഉച്ചകോടിക്കിടെ, എണ്ണമേഖലയെക്കുറിച്ച് നടന്ന സൗദി-റഷ്യ ചര്‍ച്ചയെ തുടര്‍ന്നുള്ള തീരുമാനങ്ങള്‍ ബഹ്റൈന്‍ സ്വാഗതം ചെയ്യുന്നു. സിറിയയുടെ അഖണ്ഡത നിലനിര്‍ത്താനുള്ള നീക്കങ്ങളെ ബഹ്റൈന്‍ പിന്തുണക്കും. മേഖലയിലെ സംഘര്‍ഷം അവസാനിപ്പിക്കാനുള്ള യു.എസ്-റഷ്യ സഹകരണത്തെയും ബഹ്റൈന്‍ സ്വാഗതം ചെയ്തു. പ്രതിരോധ, എണ്ണ രംഗത്താണ് റഷ്യയും ബഹ്റൈനും കരാറുകള്‍ ഒപ്പുവെച്ചതെന്ന് മന്ത്രി പറഞ്ഞു. 
 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.