????? ?????????????? ??????? ????? ?????? ?????????? ??? ???? ???? ?????????? ???????? ??????????? ???. ??.??. ??????? ?????????????? ????? ????? ????????????????? ?????????????????? ??????????? ????? ????????? ?? ??????????? (???????????????, ??? ????? ????????? ???????) ???????????????.

സാക്ഷി മാലിക്കിന് ഷിഫ അല്‍ ജസീറ മെഡിക്കല്‍ ഗ്രൂപ്പ് സ്വര്‍ണ പതക്കം സമ്മാനിച്ചു 

മനാമ: റിയോ ഒളിമ്പിക്സില്‍ ഇന്ത്യക്ക് വേണ്ടി വെങ്കലം നേടിയ റെസ്ലിംഗ് താരം സാക്ഷി മാലിക്കിന് ഗള്‍ഫിലെ പ്രമുഖ ആതുരാലയ ശൃംഖലയായ ഷിഫ അല്‍ ജസീറ മെഡിക്കല്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. കെ.ടി. റബീഉള്ളയുടെ വക പത്ത് പവന്‍ സ്വര്‍ണ പതക്കവും സര്‍ട്ടിഫിക്കറ്റും സമ്മാനിച്ചു. ഹരിയാനയിലെ റോത്തകിലെ സാക്ഷി മാലിക്കിന്‍െറ വസതിയില്‍ നടന്ന ചടങ്ങില്‍ ഷിഫ ഗ്രൂപ്പിനുവേണ്ടി പെരിന്തല്‍മണ്ണ ഒൗറ എഡിഫൈ ഗ്ളോബല്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ ഉഷാ കരുമത്തിലാണ് സ്വര്‍ണ പതക്കവും സര്‍ട്ടിഫിക്കറ്റും സമ്മാനിച്ചത്.  ഷിഫ ഗ്രൂപ്പ് പ്രതിനിധി കെ.പി.എം. സക്കീര്‍, കെ.ടി. അബ്ദുല്‍ഹഖ് തിരൂരങ്ങാടി, സൗദിയിലെ മാധ്യമ പ്രവര്‍ത്തകന്‍ മുസാഫിര്‍, എ.ടി. യൂസഫലി തുടങ്ങിയവരും പങ്കെടുത്തു. റിയോയില്‍ വെള്ളി മെഡല്‍ നേടിയ ബാഡ്മിന്‍റണ്‍ താരം പി.വി.സിന്ധുവിനും റബീഉള്ള പത്ത് പവന്‍ സ്വര്‍ണപ്പതക്കം നല്‍കിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.