മനാമ: ആഗോള തലത്തില്‍ ബഹ്റൈനെ ഉന്നതിയിലത്തെിക്കാന്‍ ശ്രമിക്കണമെന്ന് കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ഖലീഫ പറഞ്ഞു.
കഴിഞ്ഞ ദിവസം എല്‍.എം.ആര്‍.എ ആസ്ഥാനം സന്ദര്‍ശിച്ച ശേഷമാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ജനങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്തുന്നതിന് ശ്രമം ശക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ഖലീഫയുടെ നിര്‍ദേശങ്ങള്‍ക്കനുസൃതമായി, വികസനത്തിന്‍െറയും വളര്‍ച്ചയുടെയും സാഹചര്യങ്ങള്‍ പരിഗണിച്ച് എല്‍.എം.ആര്‍.എയുടെ പ്രവര്‍ത്തനങ്ങള്‍ പരിഷ്കരിക്കേണ്ടതുണ്ട്.
അന്താരാഷ്ട്ര നിലവാരത്തില്‍ തൊഴില്‍ വിപണി പരിഷ്കരിക്കാനുള്ള ശ്രമവുമായി മുന്നേറുന്ന എല്‍.എം.ആര്‍.എ ഉദ്യോഗസ്ഥര്‍ക്ക് അദ്ദേഹം നന്ദി പറഞ്ഞു.
തൊഴിലാളികള്‍, തൊഴിലുടമകള്‍, സര്‍ക്കാര്‍ തുടങ്ങി മൂന്ന് മേഖലയിലെയും താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് പരിഗണന നല്‍കേണ്ടതുണ്ട്. ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ പരിഗണിക്കുന്നതിന് ശ്രമം ശക്തമാക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കിരീടാവകാശിയോടൊപ്പം ഉപപ്രധാനമന്ത്രി ശൈഖ് അലി ബിന്‍ ഖലീഫ ആല്‍ഖലീഫയും എത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.