മനാമ: കഴിഞ്ഞ വർഷം ബഹ്റൈനിൽ വെച്ച് വാഹനാപകടത്തിൽ സ്വദേശി മരിച്ച കേസിൽ ജയിലിലായ കായംകുളം സ്വദേശി അബ്ദുൽറഹീമിെൻറ മോചനം അടുത്ത മാസം പകുതിയോടെ നടക്കുമെന്നറിയുന്നു. കഴിഞ്ഞ ഒക്ടോബർ 26നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. അബ്ദുൽ റഹീം ബഹ്റൈനിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു.
ഇദ്ദേഹം ഒാടിച്ച വാഹനമിടിച്ച് സ്വദേശി മരണപ്പെട്ടതിനെ തുടർന്ന് അബ്ദുൽ റഹീമിന് കോടതി മൂന്ന് വർഷം തടവ് ശിക്ഷ വിധിച്ചു. ലൈസൻസ് ഒരു വർഷത്തേക്ക് റദ്ദാക്കാനും ഉത്തരവുണ്ടായി. ഇൗ കേസിൽ നൽകിയ അപ്പീലിലാണ് ശിക്ഷ കാലാവധി കുറച്ചത്. ഇതു പ്രകാരമാണ് മോചനം ഉറപ്പായതെന്ന് സാമൂഹിക പ്രവർത്തകൻ ബഷീർ അമ്പലായി അറിയിച്ചു.
അബ്ദുൽറഹീമിെൻറ ജയിൽവാസത്തെ തുടർന്ന് നാട്ടിലെ കുടുംബം സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടിയിരുന്നു. ഇൗ കാലയളവിൽ പ്രവാസി മലയാളി ഫെഡറേഷൻ മുഖാന്തരം അയ്യൂബ് എന്നയാളും സ്പോൺസറും കുടുംബത്തിന് സഹായം നൽകിയിരുന്നു.
അബ്ദുൽ റഹീമിെൻറ മോചനത്തിനായി ഇടപെടണമെന്നാവശ്യപ്പെട്ട് കുടുംബം എംബസിക്കും മുഖ്യമന്ത്രിക്കും നിവേദനം സമർപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.