മനാമ: കേരളീയ സമാജം ക്വിസ് ക്ലബിെൻറ ആഭിമുഖ്യത്തിൽ അഞ്ചു മുതൽ 12വരെ ക്ലാസുകളിലെ കുട്ടികൾക്ക് ക്വിസ് മത്സരങ്ങളിൽ മികവ് പുലർത്താൻ പരിശീലന കളരി തുടങ്ങി. ഉദ്‌ഘാടനം ആദ്യ ക്ലാസെടുത്ത് ഡോ.ബാബു രാമചന്ദ്രൻ നിർവഹിച്ചു. മാതൃക ക്വിസ് മത്സരവും നടത്തി. പങ്കെടുത്ത കുട്ടികൾക്ക് സർട്ടിഫിക്കറ്റുകളും സമ്മാനങ്ങളും നൽകി. വൈസ് പ്രസിഡൻറ് ആഷ്‌ലി ജോർജ്, ജനറൽ സെക്രട്ടറി എൻ.കെ.വീരമണി, സാഹിത്യ വിഭാഗം സെക്രട്ടറി കെ.സി.ഫിലിപ്പ്, ക്വിസ് ക്ലബ് കൺവീനർ രാജേഷ് നമ്പ്യാർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.