മനാമ: തൊഴിൽ, താമസ വിസനിയമങ്ങൾ ലംഘിച്ച 350 വിദേശ തൊഴിലാളികളെ കഴിഞ്ഞ ഒരാഴ്ചക്കിടെ നാടുകടത്തിയതായി എൽ.എം.ആർ.എ അറിയിച്ചു. വിവിധ ഗവർണറേറ്റുകളിലായി ഒക്ടോബർ 20 മുതൽ 26 വരെയുള്ള ദിവസങ്ങളിൽ 1,523 തൊഴിൽ പരിശോധനകൾ നടത്തുകയുണ്ടായി. താമസ വിസ, തൊഴിൽ നിയമങ്ങൾ ലംഘിച്ച 62 തൊഴിലാളികളെ പിടികൂടുകയും ചെയ്തു.
32 സംയുക്ത പരിശോധന കാമ്പയിനുകൾക്ക് പുറമെ, ക്യാപിറ്റൽ ഗവർണറേറ്റിൽ 17 കാമ്പയിനുകൾ നടന്നു. മുഹറഖ് ഗവർണറേറ്റിൽ മൂന്ന്, നോർത്തേൺ ഗവർണറേറ്റിൽ ആറ് , സതേൺ ഗവർണറേറ്റിൽ ആറ് എന്നിങ്ങനെ പരിശോധന കാമ്പയിനുകൾ നടത്തി.
ദേശീയത, പാസ്പോർട്ട്, റസിഡൻറ്സ് അഫയേഴ്സ്, ഗവർണറേറ്റിന്റെ ബന്ധപ്പെട്ട പൊലീസ് ഡയറക്ടറേറ്റ് , ജനറൽ ഡയറക്ടറേറ്റ് ഓഫ് വെർഡിക്ട് എൻഫോഴ്സ്മെന്റ് ആൻഡ് ആൾട്ടർനേറ്റിവ് സെന്റൻസിങ്, ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ്, വ്യവസായ വാണിജ്യ മന്ത്രാലയം, ബഹ്റൈൻ ടൂറിസം ആൻഡ് എക്സിബിഷൻ അതോറിറ്റി എന്നീ സർക്കാർ സ്ഥാപനങ്ങൾ കാമ്പയിനിൽ പങ്കെടുത്തു.
നിയമലംഘനങ്ങൾ ആവർത്തിക്കപ്പെടാതിരിക്കുന്നതിന് വിവിധ തൊഴിലിടങ്ങളിലും സ്ഥാപനങ്ങളിലും പരിശോധനകൾ കർശനമാക്കുമെന്നും എൽ.എം.ആർ.എ അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.