മനാമ: ബഹ്റൈെൻറ പൗരാണിക ചരിത്രത്തിെൻറ കൂടുതൽ തെളിവുകൾ പുരാവസ്തു ഗവേഷകർ കണ്ടെത്തി. കർബാബാദ് ബഹ്റൈൻ കോട്ടയിൽനിന്ന് 600 മീറ്റർ അകലെയായി നടത്തിയ ഉദ്ഘനനത്തിൽ കണ്ടെടുത്ത കളിമൺ ശിൽപങ്ങൾ ഗവേഷകർക്ക് ആവേശം പകർന്നു. ബഹ്റൈൻ സാംസ്കാരിക, പുരാവസ്തു അതോറിറ്റിയിൽനിന്നുള്ള സംഘമാണ് കഴിഞ്ഞയാഴ്ച ഇൗ അവശേഷിപ്പുകൾ കണ്ടെത്തിയത്.
ഗ്രീക്ക് ശൈലിയിെല രണ്ടു ശിൽപങ്ങളാണ് കണ്ടെത്തിയത്. ചുരുണ്ട മുടിയോടുകൂടിയ പെൺകുട്ടിയുടെ ശിൽപമാണ് ഇതിൽ ഒന്ന്. ഇതിന് 2200 വർഷം പഴക്കമുണ്ടെന്നാണ് കണക്കാക്കുന്നത്. സാധാരണ ഗതിയിൽ സ്വകാര്യ-പൊതു കെട്ടിടങ്ങളിലാണ് ഇത്തരം ശിൽപങ്ങൾ സ്ഥാപിച്ചിരുന്നത്. ചിലപ്പോൾ, ആരുടെയെങ്കിലും മരണസമയത്ത് ശവകുടീരത്തിൽ സമർപ്പിക്കുകയും ചെയ്തിരുന്നു. ബഹ്റൈനിൽ ഇത്തരം ശിൽപങ്ങൾ അപൂർവമായാണ് കണ്ടെത്തിയത്. സഹസ്രാബ്ദങ്ങൾ പഴക്കമുള്ള ബഹ്റൈൻ ചതിത്രത്തിെൻറ ഉള്ളറകളിലേക്ക് കൂടുതൽ വെളിച്ചം വീശുന്നതാണ് ഇൗ കണ്ടെത്തൽ.
ബി.സി രണ്ടാം നൂറ്റാണ്ടിൽ ടൈലോസ് സംസ്കാരത്തിെൻറ ആദ്യ കാലത്തേതാണ് ഇൗ ശിൽപങ്ങളെന്ന് കരുതുന്നു. 1980കളിൽ കുവൈത്തിലെ ഫൈലാക ദ്വീപിലും ഇതിന് സമാനമായ ശിൽപങ്ങൾ കണ്ടെത്തിയിരുന്നു.
പുരാതന ദിൽമൺ സംസ്കാരത്തിൽ തുടങ്ങുന്ന ബഹ്റൈെൻറ പൗരാണിക പാരമ്പര്യത്തിെൻറ നിരവധിതെളിവുകൾ രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്ന് കണ്ടെത്തിയിട്ടുണ്ട്. കൂടുതൽ ചരിത്ര സ്മാരകങ്ങൾക്കുവേണ്ടിയുള്ള പര്യവേഷണം പുരാവസ്തു ഗവേഷകർ തുടർന്നുകൊണ്ടിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.