മസ്കത്ത്: രാജ്യത്ത് വിവിധ ഗവർണറേറ്റുകളായുള്ളത് 676 ഇന്ധന കേന്ദ്രങ്ങൾ. 2022 അവസാനം വരെയുള്ള കണക്കുകളാണിത്. ദേശീയ സ്ഥിതി വിവര കേന്ദ്രത്തിന്റെ റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. ഏറ്റവും കൂടുതല്‍ ഫില്ലിങ് സ്റ്റേഷനുകള്‍ മസ്കത്ത് ഗവര്‍ണറേറ്റിലാണ്-169 എണ്ണം. ദോഫാര്‍ (73), ദാഖിലിയ (83), വടക്കന്‍ ബാത്തിന (167), തെക്ക്-വടക്ക് ശര്‍ഖിയ (81), ദാഹിറ (38), അല്‍ വുസ്ത (33), ബുറൈമി (21), മുസന്ദം(11) എന്നിങ്ങനെയാണ് മറ്റു ഗവര്‍ണറേറ്റുകളിലെ ഇന്ധന കേന്ദ്രങ്ങളുടെ എണ്ണം. ഇന്ധന കേന്ദ്രങ്ങളില്‍ മറ്റു അടിസ്ഥാന സൗകര്യങ്ങള്‍കൂടി ഉറപ്പുവരുത്തണമെന്ന മന്ത്രാലയം നിര്‍ദേശത്തെ തുടര്‍ന്ന് എല്ലായിടങ്ങളിലും വിശ്രമമുറികള്‍ ഉള്‍പ്പെടെ സ്ഥാപിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.