മനാമ: വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിൽ ആരംഭിച്ച മൂന്നാമത് തീര കായികോത്സവത്തിന് കഴിഞ്ഞ ദിവസം തുടക്കമായി. അൽ ജസായിർ ബീച്ചിൽ സംഘടിപ്പിച്ച ബീച്ച് കായികോത്സവത്തിൽ 20 സ്കൂളുകളിൽ നിന്നായി 400ലധികം വിദ്യാർഥികൾ പങ്കാളികളായി. വിദ്യാഭ്യാസ സേവന വിഭാഗം അസി.അണ്ടർ സെക്രട്ടറി കിഫായത് അൽ അൻസൂ അടക്കമുള്ള മന്ത്രാലയ ഉദ്യോഗസ്ഥർ സന്നിഹിതരായിരുന്നു.
ബീച്ച് കായിക മത്സരങ്ങളും വിനോദ പരിപാടികളും ഗെയിമുകളും സംഘടിപ്പിക്കുകയും ചെയ്തു. വടംവലി, പട്ടം പറത്തൽ, കടലാസ് വിമാനം പറത്തൽ തുടങ്ങി വൈവിധ്യമാർന്ന മത്സരങ്ങളാണ് ഒരുക്കിയിരുന്നത്. കുട്ടികളിൽ ഐക്യബോധവും മത്സര മേഖലയിൽ മുന്നേറാനുള്ള കരുത്തും നൽകുന്നതിന് ഇത്തരം പരിപാടികൾ ഉപകരിക്കുമെന്ന് കിഫായത് അൻസൂ വ്യക്തമാക്കി. വിവിധ മത്സരങ്ങളിൽ വിജയിച്ചവരെ അനുമോദിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.