പ്രവാസികളുടെ ജീവിതശൈലിയിൽ മാറ്റം അനിവാര്യം -ഡോ. ജൂലിയൻ ജോണി

മനാമ: ഹൃദയസംബന്ധമായ രോഗങ്ങൾ കുറക്കാൻ ജീവിതശൈലിയിൽ കാതലായ മാറ്റം അനിവാര്യമാണെന്ന് പ്രമുഖ ഹൃദയാരോഗ്യ വിദഗ്‌ധനും കിംസ് ഹോസ്‌പിറ്റലിലെ കാർഡിയോളജി സ്പെഷലിസ്റ്റുമായ ഡോ. ജൂലിയൻ ജോണി അഭിപ്രായപ്പെട്ടു. ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ ദിശ സെന്ററുമായി സഹകരിച്ചു നടത്തുന്ന കാമ്പയിന്റെ ഭാഗമായി മുഹറഖ് ഏരിയ സംഘടിപ്പിച്ച സ്നേഹസംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യായാമം, കൃത്യമായ ഉറക്കം, സമയത്തുള്ള ഭക്ഷണക്രമം, അനാവശ്യമായ ഉത്കണ്ഠകളും ആശങ്കയും അകറ്റൽ തുടങ്ങിയവയിലൂടെ ഒരു പരിധിവരെ ഹൃദയാരോഗ്യം സംരക്ഷിക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ പ്രസിഡന്റ് സഈദ് റമദാൻ നദ്‌വി കാമ്പയിൻ പ്രമേയത്തിൽ പ്രഭാഷണം നടത്തി. കിംസ് ആശുപത്രി അഡ്മിനിസ്ട്രേറ്റർ അനസ് സംസാരിച്ചു. ഏരിയ പ്രസിഡന്റ് ജലീൽ അധ്യക്ഷത വഹിച്ച പരിപാടിയിൽ റീഹ ഫാത്തിമ പ്രാർഥന നിർവഹിച്ചു. സലാഹുദ്ദീൻ, എ.എം. ഷാനവാസ്, ആർ.സി ശാക്കിർ, ഖാലിദ് തുടങ്ങിയവർ നേതൃത്വം നൽകി.

Tags:    
News Summary - A change in the lifestyle of expatriates is essential -Dr. Julian Johny

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-08-18 06:16 GMT