ബഹ്റൈനിൽ ഫുട്ബാൾ കളിക്കിടെ കുഴഞ്ഞുവീണ തൃശൂർ സ്വദേശി മരിച്ചു

മനാമ : ഫുട്ബാൾ കളിക്കുന്നതിനിടെ കുഴഞ്ഞു വീണതിനെ തുടർന്ന് സൽമാനിയ മെഡിക്കൽ കോളജിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുകയായിരുന്ന തൃശൂർ ഒല്ലൂർ കുട്ടനല്ലൂർ പെരിഞ്ചേരിക്കാരൻ വീട്ടിൽ ഔസേപ്പ് ഡേവിസ്(58) നിര്യാതനായി.

എവറസ്റ്റ് മെക്കാനിക്കൽ കമ്പനിയിലെ ജീവനക്കാരനായിരുന്നു. അഞ്ചു ദിവസങ്ങൾക്ക് മുൻപാണ് സിഞ്ചിലെ അൽ അഹ്ലി സ്റ്റേഡിയത്തിൽ ഫുട്ബാൾ കളിക്കുന്നതിനിടെ കുഴഞ്ഞുവീണ് അബോധാവസ്‌ഥയിലായത്. പിന്നീട് തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ ആയിരുന്നുവെങ്കിലും ബോധം തിരിച്ചു കിട്ടിയിരുന്നില്ല.

തുടർന്ന് നാട്ടിലായിരുന്ന ഭാര്യ ലിജി ബഹ്റൈനിലേക്ക് സന്ദർശക വിസയിൽ എത്തിയിരുന്നു . ബഹ്റെൻ കേരള സോഷ്യൽ ഫോറം ഹെൽപ്പ് ലൈൻ ടീമിന്റെ നേതൃത്വത്തിൽ മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകാനുള്ള പ്രവർത്തനങ്ങൾ നടക്കുന്നു.

Tags:    
News Summary - A native of Thrissur passed away in Bahrain after collapsing while playing football

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.