റിഹാബിലിറ്റേഷൻ കേന്ദ്രങ്ങളിലുള്ളവരുടെ ചികിത്സക്ക് ആരംഭിച്ച ക്ലിനിക് ആരോഗ്യ കാര്യ സുപ്രീം കൗൺസിൽ ചെയർമാൻ മേജർ ജനറൽ ശൈഖ് മുഹമ്മദ് ബിൻ അബ്ദുല്ല ആൽ ഖലീഫ ഉദ്ഘാടനം ചെയ്യുന്നു

റിഹാബിലിറ്റേഷൻ കേന്ദ്രങ്ങളിലുള്ളവരുടെ ചികിത്സക്ക് പ്രത്യേകം ക്ലിനിക്

മനാമ: റിഹാബിലിറ്റേഷൻ സെന്‍ററുകളിലുള്ളവരുടെ ചികിത്സക്കായി പുതിയ ക്ലിനിക്കിന് തുടക്കമായി. ആരോഗ്യ കാര്യ സുപ്രീം കൗൺസിൽ ചെയർമാൻ മേജർ ജനറൽ ശൈഖ് മുഹമ്മദ് ബിൻ അബ്ദുല്ല ആൽ ഖലീഫ പുതിയ ക്ലിനിക്കിന്‍റെ ഉദ്ഘാടനം നിർവഹിച്ചു. സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങൾക്കും മെച്ചപ്പെട്ട ആരോഗ്യസേവനം ലഭ്യമാക്കുന്നതിന്‍റെ ഭാഗമായാണ് ഇത്തരമൊരു തീരുമാനം.

വിവിധ റിഹാബിലിറ്റേഷൻ, ഡിറ്റൻഷൻ സെന്‍ററുകളിലുള്ള തടവുകാർക്ക് ഈ സൗകര്യം ഉപയോഗപ്പെടുത്താൻ കഴിയും. സർക്കാർ ആശുപത്രികൾക്ക് കീഴിലായിരിക്കും ഇതിന്‍റെയും പ്രവർത്തനം. എല്ലാ ചികിത്സയും 24 മണിക്കൂറും ഉയർന്ന നിലവാരത്തിൽ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുമെന്ന് ആരോഗ്യ മന്ത്രി ഡോ. ജലീല ബിൻത് അസ്സയ്യിദ് ജവാദ് ഹസൻ വ്യക്തമാക്കി. മനുഷ്യാവകാശങ്ങൾ സംരക്ഷിക്കുന്നതിനും രോഗികളായ തടവുകാർക്ക് മതിയായ ചികിത്സ ലഭ്യമാക്കുന്നതിനും ഇതുവഴി സാധ്യമാകുമെന്നും അവർ കൂട്ടിച്ചേർത്തു. 

Tags:    
News Summary - A special clinic for the treatment of those in rehabilitation centers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.