മനാമ: െഎ.വൈ.സി.സി പുനഃസംഘടനയുടെ ഭാഗമായി റിഫാ ഏരിയ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ദേശീയ പ്രസിഡൻറ് അനസ് റഹിം, സെക്രട്ടറി എബിയോൺ അഗസ്റ്റിൻ, ട്രഷറർ നിതീഷ് ചന്ദ്രൻ എന്നിവർ തെരഞ്ഞെടുപ്പ് നടപടികൾ നിയന്ത്രിച്ചു. പ്രസിഡൻറായി കിഷോർ ചെമ്പിലോട്, വൈസ് പ്രസിഡൻറായി സിനോജ് ദേവസ്യ, ജന. സെക്രട്ടറിയായി അൻഷാദ് മുഹമ്മദ്, ജോ. സെക്രട്ടറിയായി ജോൺ ആലപ്പാട്ട്, ട്രഷററായി കെ.കെ. അഖിൽ എന്നിവരെ തെരഞ്ഞെടുത്തു.
എക്സിക്യൂട്ടിവ് അംഗങ്ങളായി സജീർ ഹമീദ്, ബിനു വർഗീസ്, മോനിച്ചൻ ഫിലിപ്, ലിബിൻ മാത്യു, ജ്യോതിലാൽ എന്നിവരെയും ദേശീയ എക്സിക്യൂട്ടിവ് അംഗങ്ങളായി ബേസിൽ നെല്ലിമറ്റം, നിധീഷ് ചന്ദ്രൻ, ലൈജു തോമസ്, സന്തോഷ് സാനി, സാജൻ സാമുവൽ, മുഹമ്മദ് അഷ്റഫ്, ഷമീർ അലി, ബെന്നി മാത്യു എന്നിവരെയും തെരഞ്ഞെടുത്തു. കിഷോർ ചെമ്പിലോട്ട് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഷമീർ അലി സ്വാഗതവും ട്രഷറർ അഖിൽ നന്ദിയും പറഞ്ഞു. മുൻ പ്രസിഡൻറും മീഡിയ ഐ.ടി കൺവീനറുമായ ബേസിൽ നെല്ലിമറ്റം, ചാരിറ്റി വിങ് കൺവീനർ മണിക്കുട്ടൻ, ജോ. സെക്രട്ടറി സന്തോഷ് സാനി, ലൈജു തോമസ്, മുഹമ്മദ് അഷ്റഫ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.