ബഹ്റൈനിലെ തൊഴിൽ നിയമങ്ങൾ എന്തൊക്കെയാണെന്നത് ഓരോ വിദേശ തൊഴിലാളിയും നിർബന്ധമായും അറിഞ്ഞിരിക്കേണ്ടതാണ്. ഇത് അറിയാത്തതുകൊണ്ടാണ് പല വഞ്ചനകളിലും പ്രയാസങ്ങളിലും പ്രവാസി തൊഴിലാളികൾ അകപ്പെടുന്നത്. അടിസ്ഥാനപരമായി തൊഴിലാളികൾ അറിഞ്ഞിരിക്കേണ്ട നിയമങ്ങളെക്കുറിച്ച പംക്തിയാണിത്. പ്രവാസികളുടെ സംശയങ്ങൾക്കുള്ള മറുപടിയും പംക്തിയിലൂടെ ലഭ്യമാകും. bahrain@gulfmadhyamam.net എന്ന വിലാസത്തിലോ 39203865 വാട്സാപ് നമ്പറിലോ സംശയങ്ങൾ അയക്കാം. ഇവിടെ നൽകുന്ന വിവരങ്ങൾ നിയമോപദേശമായി കണക്കാക്കരുത്. വ്യക്തമായ നിയമോപദേശം ലഭിക്കാൻ ഒരു ബഹ്റൈനി അഭിഭാഷകനെ സമീപിക്കണം.
? എെന്റ സുഹൃത്ത് ഒരു കമ്പനിയിൽ ടെലിഫോൺ ടെക്നീഷ്യനായി ജോലി ചെയ്യുകയായിരുന്നു. ഒരു ദിവസം ഓഫിസിൽനിന്ന് അദ്ദേഹത്തിന് മോശം അനുഭവമുണ്ടായി. അതേദിവസം തന്നെ അനുവാദം വാങ്ങാതെ അദ്ദേഹം നാട്ടിലേക്ക് തിരിച്ചുപോയി. പിന്നീട് രാജിക്കത്ത് ഇ-മെയിൽ മുഖേന അയച്ചുകൊടുത്തു. മെയിൽ ലഭിച്ചതിനെത്തുടർന്ന് കമ്പനി പരാതി നൽകി. കോടതി അദ്ദേഹത്തിന് രണ്ട് മാസത്തെ ജയിൽശിക്ഷ വിധിച്ചു. ആറ് വർഷം കമ്പനിയിൽ ജോലി ചെയ്തെങ്കിലും ആനുകൂല്യങ്ങളൊന്നും ലഭിച്ചിരുന്നില്ല. ഇനി എന്താണ് ചെയ്യേണ്ടത്?
-ശ്രീനിവാസൻ
തൊഴിൽ നിയമപ്രകാരം ഒരു തൊഴിലാളി അനുവാദമില്ലാതെ 10 ദിവസം ജോലിക്ക് വരാതിരുന്നാൽ അല്ലെങ്കിൽ ഒരു വർഷം 20 ദിവസം പല പ്രാവശ്യമായി ജോലിക്ക് വരാതിരുന്നാൽ തൊഴിലുടമക്ക് നോട്ടിസ് നൽകാതെ തന്നെ കരാർ റദ്ദാക്കാൻ കഴിയും. ഇതിൽ ചില വ്യവസ്ഥകൾ ബാധകമാണ്. ഇങ്ങനെ തൊഴിൽ കരാർ റദ്ദാക്കിയാലും അതുവരെയുള്ള ശമ്പളം, അവധി ബാക്കിയുണ്ടെങ്കിൽ അതിെന്റ ശമ്പളം, ലീവിങ് ഇൻഡെമ്നിറ്റി എന്നിവ ലഭിക്കാൻ തൊഴിലാളിക്ക് അർഹതയുണ്ട്. അതുകൊണ്ട് താങ്കളുടെ സുഹൃത്തിന് ലഭിക്കാനുള്ള ആനുകൂല്യങ്ങൾക്കായി ഒരു ബഹ്റൈനി അഭിഭാഷകൻ മുഖേന കോടതിയിൽ പരാതി നൽകാം. നാട്ടിൽനിന്ന് ഒരു പവർ ഓഫ് അറ്റോണി തയാറാക്കി അയച്ചു നൽകിയാൽ മതി. ഇത് ഒരു വർഷത്തിനകം ചെയ്യണം.താങ്കളുടെ കേസിെന്റ കാര്യം വ്യക്തമായി പറയാത്തതുകൊണ്ട് അതിെന്റ മറുപടി നൽകാൻ പ്രയാസമാണ്. കേസിെന്റ വിധി വന്ന് അപ്പീൽ നൽകിയിട്ടില്ലെങ്കിൽ ആ വിധി അന്തിമമാണ്.
? ഞാൻ ഇപ്പോൾ ജോലി ചെയ്യുന്ന കമ്പനിയിൽ ആറുമാസം പൂർത്തിയാക്കി. മറ്റൊരു കമ്പനിയിൽനിന്ന് ഓഫർ വന്നാൽ വിസ മാറ്റുന്നതിന് തടസ്സമുണ്ടോ?
-മഹേഷ്
എൽ.എം.ആർ.എ നിയമപ്രകാരം കുറഞ്ഞത് ഒരു വർഷം നിലവിലെ കമ്പനിയിൽ ജോലി ചെയ്തശേഷം മാത്രമേ താങ്കൾക്ക് ജോലി മാറാൻ സാധിക്കൂ. താങ്കളുടെ തൊഴിൽ കരാറിലെ വ്യവസ്ഥകൾ കൂടി പാലിച്ച ശേഷമേ ഒരു തീരുമാനം എടുക്കാവൂ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.