മനാമ: ബഹ്റൈനിലെ അടൂർ നിവാസികളുടെ സൗഹൃദ കൂട്ടായ്മയായ ഫ്രണ്ട്സ് ഓഫ് അടൂർ ഈസ്റ്റർ വിഷു ഈദ് മേയ്ദിനാഘോഷങ്ങളുടെ ഭാഗമായി നടത്തിയ അടൂർ ഫെസ്റ്റ് 2K23 കെ.സി.എ ഹാളിൽ നടന്നു. കേരള നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു. താലപ്പൊലിയേന്തിയ കുട്ടികളുടെ സാന്നിധ്യത്തിൽ ചിറ്റയം ഗോപകുമാറിനെ വേദിയിലേക്ക് ആനയിച്ചു. ഫ്രണ്ട്സ് ഓഫ് അടൂർ പ്രസിഡന്റ് ബിജുകോശി മത്തായി യോഗത്തിൽ അധ്യക്ഷത വഹിച്ചു.
അടൂർ ഫെസ്റ്റ് 2K23 യുടെ ജനറൽ കൺവീനർ അനു കെ. വർഗീസ് സ്വാഗതം ആശംസിച്ചു. ലോക കേരളസഭാംഗം രാജു കല്ലുംപുറം, ബഹ്റൈൻ ഇന്ത്യൻ ക്ലബ് പ്രസിഡന്റ് കെ. എം. ചെറിയാൻ, രാജേന്ദ്രകുമാർ നായർ, ജോൺസൻ കല്ലുവിളയിൽ, സ്റ്റാൻലി അബ്രാഹം തുടങ്ങിയവർ സംസാരിച്ചു. ജനറൽ സെക്രട്ടറി പി.വൈ. ബിജുമോൻ നന്ദി പറഞ്ഞു.
പ്രസ്ഥാനത്തെ കഴിഞ്ഞ 18 വർഷക്കാലം നയിച്ചവരെയും അടൂർ ഫെസ്റ്റിനുവേണ്ട എല്ലാ സഹായവും ചെയ്തവരെയും ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സിൽ ഇടം നേടിയ ഏറ്റവും പ്രായം കുറഞ്ഞ സംഗീത സംവിധായകയും അടൂർ മണക്കാല സ്വദേശിയുമായ കുമാരി അതേന മറിയം അനീഷിനെയും മെമന്റോ നൽകി ആദരിച്ചു. പ്രോഗ്രാം കൺവീനർ ജോബി കുര്യൻ യോഗം നിയന്ത്രിച്ചു. പൊതുസമ്മേളനത്തിനുശേഷം ഒട്ടനവധി നൃത്തനൃത്യങ്ങൾ, മാജിക് ഷോ, യൂണിഗ്രാഡ് അകൗസ്റ്റിക്സിന്റെ ഗാന സന്ധ്യ തുടങ്ങിയ പരിപാടികൾ അരങ്ങേറിയതായി പബ്ലിസിറ്റി കൺവീനർ സുഭാഷ് തോമസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.