മനാമ: ബഹ്റൈൻ ഒ.ഐ.സി.സി അടൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ പ്രവർത്തനോദ്ഘാടനവും അടൂർ നിയോജകമണ്ഡലത്തിൽനിന്ന് ബഹ്റൈനിൽ ആരോഗ്യ മേഖലയിൽ ജോലിചെയ്യുന്ന ആരോഗ്യപ്രവർത്തകരെ അനുമോദിക്കുന്നതിന് നടത്തുന്ന ‘അടൂരിന്റെ സ്നേഹാദരവും’ സൽമാനിയ കെ.സി.എ ഓഡിറ്റോറിയത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ മാങ്കൂട്ടത്തിൽ വെള്ളിയാഴ്ച വൈകുന്നേരം ആറിന് ഉദ്ഘാടനം ചെയ്യും. ബഹ്റൈൻ പാർലമെന്റ് സെക്കൻഡ് ഡെപ്യൂട്ടി സ്പീക്കർ അഹമദ് അബ്ദുൽ വാഹിദ് ക്വരാത്തെ മുഖ്യാതിഥിയാവും. യൂത്ത് കോൺഗ്രസ് പത്തനംതിട്ട ജില്ല പ്രസിഡന്റ് എം.ജി. കണ്ണൻ, ഒ.ഐ.സി.സി ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു കല്ലുംപുറം, ദേശീയ പ്രസിഡന്റ് ബിനു കുന്നന്താനം തുടങ്ങിയ നേതാക്കൾ പങ്കെടുക്കും. അടൂർ നിയോജകമണ്ഡലം ഒ.ഐ.സി.സി കുടുംബാംഗങ്ങൾ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും ഉണ്ടായിരിക്കുമെന്ന് പ്രോഗ്രാം ജനറൽ കൺവീനർ സൈദ് മുഹമ്മദ്, ഒ.ഐ.സി.സി അടൂർ നിയോജകമണ്ഡലം പ്രസിഡന്റ് അലക്സ് മഠത്തിൽ, ജനറൽ സെക്രട്ടറി ഷിബു ബഷീർ, ട്രഷറർ ഷാജി കെ. ജോർജ് എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.