കേ​ര​ളീ​യ സ​മാ​ജം ഭ​ര​ണ​സ​മി​തി ഉ​ദ്ഘാ​ട​നം അ​ഡ്വ.​എ. ജ​യ​ശ​ങ്ക​ർ നി​ർ​വ​ഹി​ക്കു​ന്നു

സ​മാ​ജം ബ​ഹു​സ്വ​ര​ത​യു​ടെ ശ​ബ്ദം-അ​ഡ്വ.​എ. ജ​യ​ശ​ങ്ക​ർ

മ​നാ​മ: രാ​ഷ്ട്രീ​യ- പ്ര​ത്യ​യ​ശാ​സ്ത്ര​പ​ര​മോ മ​ത​പ​ര​മോ പ്രാ​ദേ​ശി​ക​മോ ആ​യ ചി​ന്ത​ക​ൾ​ക്ക് അ​തീ​ത​മാ​യി വി​വി​ധ​ങ്ങ​ളാ​യ വി​ശ്വാ​സ ചി​ന്താ​ധാ​ര​ക​ളെ കൂ​ട്ടി​യി​ണ​ക്കു​ന്ന ബ​ഹു​സ്വ​ര​ത​യു​ടെ ശ​ബ്ദ​മാ​ണ് ബ​ഹ്റൈ​ൻ കേ​ര​ളീ​യ സ​മാ​ജ​മെ​ന്ന് രാ​ഷ്ട്രീ​യ നി​രീ​ക്ഷ​ക​നാ​യ അ​ഡ്വ.​എ. ജ​യ​ശ​ങ്ക​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

വ​ള​രും തോ​റും പി​ള​രു​ന്ന നാ​ട്ടി​ലെ​യും മ​റു​നാ​ട്ടി​ലെ​യും ഇ​ത​ര സം​ഘ​ട​ന​ക​ളി​ൽ​നി​ന്ന് വി​ഭി​ന്ന​മാ​യി, സ​മാ​ന​ത​ക​ളി​ല്ലാ​ത്ത വി​ധം മാ​തൃ​കാ​പ​ര​മാ​യ കൂ​ട്ടാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്താ​ൻ സ​മാ​ജ​ത്തി​ന് ക​ഴി​യു​ന്ന​ത് അ​തു​കൊ​ണ്ടാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ബ​ഹ്റൈ​ൻ കേ​ര​ളീ​യ സ​മാ​ജം 2024- 26 പ്ര​വ​ർ​ത്ത​ന വ​ർ​ഷ​ത്തെ ഭ​ര​ണ​സ​മി​തി​യു​ടെ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ഡ്വ. ജ​യ​ശ​ങ്ക​ർ. ബ​ഹ്റൈ​നി​ലെ ഇ​ത​ര സാം​സ്കാ​രി​ക സം​ഘ​ട​ന​ക​ളു​ടെ​യും സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും പ്ര​തി​നി​ധി​ക​ളും സ​മാ​ജം അം​ഗ​ങ്ങ​ളു​മ​ട​ക്കം ആ​യി​ര​ക്ക​ണ​ക്കി​നാ​ളു​ക​ൾ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​നു സാ​ക്ഷി​ക​ളാ​യി.

സ​മാ​ജം പ്ര​സി​ഡ​ന്റ് പി.​വി. രാ​ധാ​കൃ​ഷ്ണ​പി​ള്ള അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി വ​ർ​ഗീ​സ് കാ​ര​ക്ക​ൽ സ്വാ​ഗ​തം ആ​ശം​സി​ച്ചു. ദേ​വ​ദാ​സ് കു​ന്ന​ത്ത് കൃ​ത​ജ്ഞ​ത രേ​ഖ​പ്പെ​ടു​ത്തി.

സ്ഥാ​ന​മൊ​ഴി​ഞ്ഞ അം​ഗ​ങ്ങ​ളെ പു​തി​യ ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ൾ ഉ​പ​ഹാ​രം ന​ൽ​കി ആ​ദ​രി​ച്ചു. ക​ഴി​ഞ്ഞ​യാ​ഴ്ച ന​ട​ന്ന വാ​ർ​ഷി​ക ജ​ന​റ​ൽ ബോ​ഡി​യി​ലാ​ണ് പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്ത​ത്. പി.​വി. രാ​ധാ​കൃ​ഷ്ണ​പി​ള്ള (പ്ര​സി​ഡ​ന്റ്), ദി​ലീ​ഷ് കു​മാ​ർ (വൈ​സ് പ്ര​സി​ഡ​ന്റ്), വ​ർ​ഗീ​സ് കാ​ര​ക്ക​ൽ (ജ​ന​റ​ൽ സെ​ക്ര​ട്ട​റി), മ​ഹേ​ഷ് (അ​സി​സ്റ്റ​ന്റ് സെ​ക്ര​ട്ട​റി), ദേ​വ​ദാ​സ് കു​ന്ന​ത്ത് (ട്ര​ഷ​റ​ർ), റി​യാ​സ് (എ​ന്റ​ർ​ടൈ​ൻ​മെ​ന്റ് സെ​ക്ര​ട്ട​റി), വി​നോ​ദ് അ​ളി​യ​ത്ത് (മെം​ബ​ർ​ഷി​പ് സെ​ക്ര​ട്ട​റി), വി​ന​യ​ച​ന്ദ്ര​ൻ ആ​ർ. നാ​യ​ർ (സാ​ഹി​ത്യ വി​ഭാ​ഗ സെ​ക്ര​ട്ട​റി), നൗ​ഷാ​ദ് (ഇ​ൻ​ഡോ​ർ ഗെ​യിം​സ് സെ​ക്ര​ട്ട​റി), വി​നോ​ദ് പി.​ജോ​ൺ (ലൈ​ബ്രേ​റി​യ​ൻ), പോ​ൾ​സ​ൺ ലോ​ന​പ്പ​ൻ (ഇ​ന്റേ​ണ​ൽ ഓ​ഡി​റ്റ​ർ) എ​ന്നി​വ​രാ​ണ് പു​തി​യ ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളാ​യി സ്ഥാ​ന​മേ​റ്റ​ത്.

ഉ​ദ്ഘാ​ട​ന ഭാ​ഗ​മാ​യി ബ​ഹ്റൈ​നി​ലെ പ്ര​മു​ഖ നൃ​ത്താ​ധ്യാ​പ​ക​രു​ടെ ശി​ക്ഷ​ണ​ത്തി​ൽ നൃ​ത്ത സ​മ​ന്വ​യ​വും അ​ര​ങ്ങേ​റി.

Tags:    
News Summary - Adv A Jaya Shankar-keraleeya samajam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.