സമാജം ബഹുസ്വരതയുടെ ശബ്ദം-അഡ്വ.എ. ജയശങ്കർ
text_fieldsമനാമ: രാഷ്ട്രീയ- പ്രത്യയശാസ്ത്രപരമോ മതപരമോ പ്രാദേശികമോ ആയ ചിന്തകൾക്ക് അതീതമായി വിവിധങ്ങളായ വിശ്വാസ ചിന്താധാരകളെ കൂട്ടിയിണക്കുന്ന ബഹുസ്വരതയുടെ ശബ്ദമാണ് ബഹ്റൈൻ കേരളീയ സമാജമെന്ന് രാഷ്ട്രീയ നിരീക്ഷകനായ അഡ്വ.എ. ജയശങ്കർ അഭിപ്രായപ്പെട്ടു.
വളരും തോറും പിളരുന്ന നാട്ടിലെയും മറുനാട്ടിലെയും ഇതര സംഘടനകളിൽനിന്ന് വിഭിന്നമായി, സമാനതകളില്ലാത്ത വിധം മാതൃകാപരമായ കൂട്ടായ പ്രവർത്തനങ്ങൾ നടത്താൻ സമാജത്തിന് കഴിയുന്നത് അതുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. ബഹ്റൈൻ കേരളീയ സമാജം 2024- 26 പ്രവർത്തന വർഷത്തെ ഭരണസമിതിയുടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു അഡ്വ. ജയശങ്കർ. ബഹ്റൈനിലെ ഇതര സാംസ്കാരിക സംഘടനകളുടെയും സ്ഥാപനങ്ങളുടെയും പ്രതിനിധികളും സമാജം അംഗങ്ങളുമടക്കം ആയിരക്കണക്കിനാളുകൾ ഉദ്ഘാടന ചടങ്ങിനു സാക്ഷികളായി.
സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള അധ്യക്ഷതവഹിച്ചു. ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ സ്വാഗതം ആശംസിച്ചു. ദേവദാസ് കുന്നത്ത് കൃതജ്ഞത രേഖപ്പെടുത്തി.
സ്ഥാനമൊഴിഞ്ഞ അംഗങ്ങളെ പുതിയ ഭരണസമിതി അംഗങ്ങൾ ഉപഹാരം നൽകി ആദരിച്ചു. കഴിഞ്ഞയാഴ്ച നടന്ന വാർഷിക ജനറൽ ബോഡിയിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. പി.വി. രാധാകൃഷ്ണപിള്ള (പ്രസിഡന്റ്), ദിലീഷ് കുമാർ (വൈസ് പ്രസിഡന്റ്), വർഗീസ് കാരക്കൽ (ജനറൽ സെക്രട്ടറി), മഹേഷ് (അസിസ്റ്റന്റ് സെക്രട്ടറി), ദേവദാസ് കുന്നത്ത് (ട്രഷറർ), റിയാസ് (എന്റർടൈൻമെന്റ് സെക്രട്ടറി), വിനോദ് അളിയത്ത് (മെംബർഷിപ് സെക്രട്ടറി), വിനയചന്ദ്രൻ ആർ. നായർ (സാഹിത്യ വിഭാഗ സെക്രട്ടറി), നൗഷാദ് (ഇൻഡോർ ഗെയിംസ് സെക്രട്ടറി), വിനോദ് പി.ജോൺ (ലൈബ്രേറിയൻ), പോൾസൺ ലോനപ്പൻ (ഇന്റേണൽ ഓഡിറ്റർ) എന്നിവരാണ് പുതിയ ഭരണസമിതി അംഗങ്ങളായി സ്ഥാനമേറ്റത്.
ഉദ്ഘാടന ഭാഗമായി ബഹ്റൈനിലെ പ്രമുഖ നൃത്താധ്യാപകരുടെ ശിക്ഷണത്തിൽ നൃത്ത സമന്വയവും അരങ്ങേറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.