മനാമ: നാലു പതിറ്റാണ്ട് നീണ്ട പ്രവാസത്തിന് വിടപറഞ്ഞ് ജയപ്രകാശ് നാട്ടിലേക്കു തിരിക്കുന്നു. തൃശൂർ ചാവക്കാട് സ്വദേശിയായ ഇദ്ദേഹം 1982 ആഗസ്റ്റ് 24നാണ് ബഹ്റൈനിലെത്തിയത്.
മുനിസിപ്പാലിറ്റി വർക്ക്ഷോപ്പിൽ ഓട്ടോ ഇലക്ട്രീഷ്യനായി പ്രവാസജീവിതത്തിന് തുടക്കം കുറിച്ചു.
ഒമ്പതു വർഷത്തോളം ഇവിടെ ജോലിചെയ്ത ജയപ്രകാശ് പിന്നീട് മുഹമ്മദ് ജലാൽ കമ്പനിയിലേക്കു മാറി. 10 വർഷത്തോളം സെയിൽസ് വിഭാഗത്തിൽ ജോലി ചെയ്തശേഷം ജലാൽ ഷില്ലറിൽ ഡ്രൈവർ തസ്തികയിലേക്കു മാറി. 31 വർഷം മുഹമ്മദ് ജലാൽ കമ്പനിയിൽ സേവനമനുഷ്ഠിച്ചു.
പ്രവാസം നല്ല ഓർമകളാണ് സമ്മാനിച്ചതെന്ന് ജയപ്രകാശ് പറയുന്നു. ഇദ്ദേഹത്തിന്റെ മൂത്ത രണ്ട് ആൺമക്കൾ ബഹ്റൈനിൽ ജോലി ചെയ്യുന്നുണ്ട്.
ഭാര്യ ബീനയും ഇളയ മകളും നാട്ടിലാണ്. ഒക്ടോബർ 14ന് നാട്ടിലേക്കു മടങ്ങുന്ന ജയപ്രകാശ് നാട്ടിലെ ജീവിതം ആസ്വദിക്കാനുള്ള ഒരുക്കത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.