മനാമ: നാലരപ്പതിറ്റാണ്ട് നീണ്ട പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് തിരിച്ചു പോകുന്ന അബ്ദുൽ ഗഫൂർ പാടൂറിന് അൽ ഹിദായ സെന്റർ മലയാള വിഭാഗം യാത്രയയപ്പ് നൽകി.സെന്റർ ജനറൽ സെക്രട്ടറി എം.പി. സക്കീർ ഹുസൈൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ അൽ മന്നാഇ സെന്റർ പ്രസിഡന്റ് ഹംസ അമേത്ത്, സെക്രട്ടറി എം.എം. രിസാലുദ്ദീൻ, സെന്റർ ദാഇ ഹംറാസ് എന്നിവർ സംബന്ധിച്ചു.
സെന്ററുമായി തികച്ചും ഊഷ്മളമായ ബന്ധം നിലനിർത്താൻ അബ്ദുൽ ഗഫൂർ എപ്പോഴും ശ്രദ്ധിച്ചിരുന്നുവെന്ന് ആശംസകൾ അർപ്പിച്ചു സംസാരിച്ചവർ എടുത്തു പറഞ്ഞു. അദ്ദേഹത്തിനുള്ള ഉപഹാരം അൽ ഹിദായ സെന്റർ ഡയറക്ടർ ഷെയ്ഖ് സലാഹ് ബു ഹസ്സൻ കൈമാറി. അബ്ദുൽ ഗഫൂർ പാടൂർ മറുപടി ഭാഷണം നിർവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.