ഹ​നാ​ൻ ഫ​ർ​ദാ​ൻ എം.​പി

സ്വ​കാ​ര്യ മേ​ഖ​ല​; 70 ദി​വ​സ​ത്തെ പ്ര​സ​വാ​വ​ധി നി​ർ​ദേ​ശ​വു​മാ​യി വ​നി​താ എം.​പി​മാ​ർ

മ​നാ​മ: സ്വ​കാ​ര്യ മേ​ഖ​ല​യി​ൽ ജോ​ലി​ചെ​യ്യു​ന്ന ഗ​ർ​ഭി​ണി​ക​ൾ​ക്ക് 70 ദി​വ​സ​ത്തെ ശ​മ്പ​ള​ത്തോ​ടെ​യു​ള്ള പ്ര​സ​വാ​വ​ധി അ​നു​വ​ദി​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശ​വു​മാ​യി വ​നി​താ എം.​പി​മാ​ർ പാ​ർ​ല​മെ​ന്റി​ൽ. ഹ​നാ​ൻ ഫ​ർ​ദാ​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ഞ്ചു വ​നി​താ എം.​പി​മാ​രാ​ണ് 2012ലെ ​സ്വ​കാ​ര്യ​മേ​ഖ​ല​യി​ലെ തൊ​ഴി​ൽ​നി​യ​മ​ത്തി​ൽ ഭേ​ദ​ഗ​തി വ​രു​ത്ത​ണ​മെ​ന്ന് നി​ർ​ദേ​ശി​ച്ച​ത്. ശ​മ്പ​ള​ത്തോ​ടു​കൂ​ടി​യ പ്ര​സ​വാ​വ​ധി നി​ല​വി​ൽ 60 ദി​വ​സ​മാ​ണ്. ഇ​ത് 10 ദി​വ​സം കൂ​ടി വ​ർ​ധി​പ്പി​ക്കാ​നാ​ണ് നി​ർ​ദേ​ശം.

അം​ഗീ​കാ​രം ല​ഭി​ച്ചാ​ൽ സ്വ​കാ​ര്യ മേ​ഖ​ല​യി​ലെ ജീ​വ​ന​ക്കാ​ർ​ക്ക് സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്ക് ല​ഭി​ക്കു​ന്ന​തി​നേ​ക്കാ​ൾ കൂ​ടു​ത​ൽ ആ​നു​കൂ​ല്യ​ങ്ങ​ൾ ല​ഭി​ക്കും. സ​ർ​ക്കാ​ർ മേ​ഖ​ല​യി​ൽ പ്ര​സ​വാ​വ​ധി 60 ദി​വ​സ​മാ​ണ്. സൗ​ദി അ​റേ​ബ്യ​യും ഈ​ജി​പ്തും അ​ടു​ത്തി​ടെ കൂ​ടു​ത​ൽ സ്ത്രീ​ക​ളെ സ്വ​കാ​ര്യ തൊ​ഴി​ൽ മേ​ഖ​ല​യി​ലേ​ക്ക് ആ​ക​ർ​ഷി​ക്കു​ന്ന​തി​നും നി​ല​നി​ർ​ത്തു​ന്ന​തി​നും സ​മാ​ന​മാ​യ ന​ട​പ​ടി​ക​ൾ ന​ട​പ്പാ​ക്കി​യി​ട്ടു​ണ്ടെ​ന്ന് എം.​പി​മാ​ർ ചൂ​ണ്ടി​ക്കാ​ട്ടി. സ്വ​കാ​ര്യ​മേ​ഖ​ല​യി​ലെ പ്ര​സ​വാ​നു​കൂ​ല്യ​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ലൂ​ടെ, സ്വ​കാ​ര്യ-​പൊ​തു​മേ​ഖ​ല​ക​ൾ ത​മ്മി​ലു​ള്ള തൊ​ഴി​ല​വ​സ​ര​ങ്ങ​ളി​ലെ ലിം​ഗ​പ​ര​മാ​യ അ​സ​മ​ത്വം കു​റ​ക്കാ​ൻ സ​ഹാ​യ​ക​മാ​കു​മെ​ന്നും എം.​പി​മാ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

മെ​ച്ച​പ്പെ​ട്ട പ്ര​സ​വാ​വ​ധി​യും തൊ​ഴി​ൽ​സു​ര​ക്ഷ​യും കാ​ര​ണം പ​ല രാ​ജ്യ​ങ്ങ​ളി​ലെ​യും സ്ത്രീ​ക​ൾ സ​ർ​ക്കാ​ർ സ​ർ​വി​സ് ജോ​ലി​ക​ൾ തെ​ര​ഞ്ഞെ​ടു​ക്കു​ന്നു.

സൗ​ദി അ​റേ​ബ്യ അ​ടു​ത്തി​ടെ അ​തി​ന്റെ പ്ര​സ​വാ​വ​ധി ന​യ​ങ്ങ​ളി​ൽ മാ​റ്റം വ​രു​ത്തി​യി​രു​ന്നു. സ​മാ​ന​മാ​യ ന​യ​ങ്ങ​ൾ സ്വീ​ക​രി​ക്കു​ന്ന​തി​ലൂ​ടെ, ജോ​ലി​സ്ഥ​ല​ത്ത് തു​ല്യ​ത വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും സ്ത്രീ​ക​ളു​ടെ സാ​മ്പ​ത്തി​ക പ​ങ്കാ​ളി​ത്തം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും സാ​ധി​ക്കും. ഈ ​നി​ർ​ദേ​ശം പാ​ർ​ല​​മെ​ന്റ് സ​ർ​വി​സ​സ് ക​മ്മി​റ്റി പ​രി​ശോ​ധി​ക്കും.

Tags:    
News Summary - Private sector; Women MPs with 70 days maternity leave guidelines

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.