മനാമ: 53ാമത് ബഹ്റൈൻ ദേശീയ ദിനത്തോടനുബന്ധിച്ച് ബഹ്റൈൻ കേരളീയ സമാജം ചിത്രകല ക്ലബ് സംഘടിപ്പിക്കുന്ന വാർഷിക ചിത്രരചനാ മത്സരമായ ഫാൻ ഫന്റാസിയ 16ന് രാവിലെ ഒമ്പത് മുതൽ ബഹ്റൈൻ കേരളീയ സമാജം ഡയമണ്ട് ജൂബിലി ഹാളിൽ നടക്കും.
ബഹ്റൈൻ ദേശീയ ദിനത്തിന് ഐക്യദാർഢ്യം പ്രഖ്യാപിപ്പിക്കുന്നതിനൊപ്പം എല്ലാ രാജ്യങ്ങളിൽനിന്നുള്ള എല്ലാ പ്രായത്തിലുമുള്ള കലാകാരന്മാർക്കും അവരുടെ സർഗാത്മകതയും കഴിവും പ്രകടിപ്പിക്കാൻ അവസരമൊരുക്കുന്നതിന്റെ ഭാഗമായാണ്, ചിത്രകലാ ക്ലബ് മത്സരം സംഘടിപ്പിക്കുന്നതെന്ന് സമാജം പ്രസിഡന്റ് പി.വി.രാധാകൃഷ്ണപിള്ള, ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, എന്റർടെയിൻമെന്റ് സെക്രട്ടറി റിയാസ് ഇബ്രാഹിം എന്നിവർ അറിയിച്ചു.കഴിഞ്ഞ വർഷം ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച മത്സരത്തിൽ സ്വദേശികളും വിദേശികളുമടക്കം ആയിരത്തോളം കുട്ടികൾ പങ്കെടുത്തിരുന്നു. ഗ്രൂപ് ഒന്നിൽ 5 മുതൽ 8 വയസ്സ് വരെയുള്ളവർക്കും ഗ്രൂപ് രണ്ടിൽ 8 മുതൽ 11 വയസ്സ് വരെയുള്ളവർക്കും ഗ്രൂപ് മൂന്നിൽ 11 വയസ്സ് മുതൽ 14 വയസ്സ് വരെയുള്ളവർക്കും ഗ്രൂപ് നാലിൽ 14 മുതൽ 18 വയസ്സ് വരെയുള്ളവർക്കും പങ്കെടുക്കാം. കൂടാതെ 18നും അതിനു മുകളിൽ പ്രായമുള്ളവർക്കായി ഗ്രൂപ് അഞ്ച് വിഭാഗത്തിലും മത്സരമുണ്ട്. https://bksbahrain.com/2024/fann-fantasia/registration.html എന്ന രജിസ്ട്രേഷൻ പേജ് വഴി മത്സരത്തിൽ പങ്കെടുക്കുന്നതിന് രജിസ്റ്റർ ചെയ്യാം. നിയമാവലി https://bksbahrain.com/2024/fann-fantasia/Rules-FannFantasia-2024.pdf എന്ന ലിങ്ക് വഴി ലഭ്യമാണ്. ഡിസംബർ 14 വരെ രജിസ്റ്റർ ചെയ്യാം.
മത്സരങ്ങളെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക്: ജയരാജ് ശിവ: 39261081, രേണു ഉണ്ണികൃഷ്ണൻ: 38360489, റാണി രഞ്ജിത്ത്: 39629148, പ്രിൻസ് വർഗീസ്: 39738614. ബിനു വേലിയിൽ ആണ് പരിപാടിയുടെ ജനറൽ കൺവീനർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.