മനാമ: വോയ്സ് ഓഫ് ആലപ്പി ഉമൽഹസ്സം -സിത്ര ഏരിയ സമ്മേളനവും 2025 -2026 വർഷത്തേക്കുള്ള സംഘടനാ തെരഞ്ഞെടുപ്പും ഉമുൽഹസ്സം കോൺകോർഡ് ഹാളിൽ നടന്നു. വോയ്സ് ഓഫ് ആലപ്പി വൈസ് പ്രസിഡന്റ് അനസ് റഹിം ഉദ്ഘാടനം ചെയ്തു. സമ്മേളനത്തിൽ ഏരിയ പ്രസിഡന്റ് അനിയൻ നാണു അധ്യക്ഷനായി. 2022 -2024 വർഷത്തെ പ്രവർത്തന റിപ്പോർട്ടും വരവ് ചെലവ് കണക്കും ഏരിയ വൈസ് പ്രസിഡൻറ് ടോജി തോമസ് അവതരിപ്പിച്ചു. വോയ്സ് ഓഫ് ആലപ്പി പ്രസിഡൻറ് സിബിൻ സലിം, ട്രഷറർ ഗിരീഷ് കുമാർ ജി, ബോണി മുളപ്പാംപള്ളിൽ എന്നിവർ ആശംസകൾ അറിയിച്ചു. ഏരിയ ജോ. സെക്രട്ടറി ഓമനക്കുട്ടൻ നാണു യോഗത്തിൽ നന്ദി അറിയിച്ചു.
ഉമ്മുൽഹസ്സം -സിത്ര ഏരിയ ഭാരവാഹികൾ: അനിയൻ നാണു (പ്രസിഡന്റ്), ശരത് ശശി (സെക്രട്ടറി), വിബിൻ പുരുഷോത്തമൻ (ട്രഷറർ), അശോക് കുമാർ (വൈസ് പ്രസിഡൻറ്), ബിജു ചേർത്തല (ജോ. സെക്രട്ടറി). കൂടാതെ ടോജി തോമസ് സെൻട്രൽ കമ്മിറ്റി എക്സിക്യൂട്ടിവ് കമ്മിറ്റിയിലേക്കും നിതിൻ ഗംഗ, രാജൻ കുട്ടപ്പൻ, ഓമനക്കുട്ടൻ നാണു, ജോബിൻ മാത്യു, സജിത്ത് ദേവദാസ് എന്നിവർ ഏരിയ എക്സിക്യൂട്ടിവ് കമ്മിറ്റിയിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. ഉമ്മുൽഹസ്സം - സിത്ര ഏരിയയിലെ ആലപ്പുഴ ജില്ലക്കാർക്ക് വോയ്സ് ഓഫ് ആലപ്പിയിൽ അംഗങ്ങളാകാൻ 3318 4059 (ശരത്), 3988 4260 (അനിയൻ) എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.