മനാമ: ഫ്രണ്ട്സ് സോഷ്യൽ അസോസിയേഷൻ റിഫ ഏരിയ ടീൻ ഇന്ത്യ ഗേൾസ് വിങ് ടീനേജ് പെൺകുട്ടികൾക്കും അമ്മമാർക്കുമായി ആരോഗ്യ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. സൽമാബാദ് അൽ ഹിലാൽ ഹോസ്പിറ്റലിലെ ഗൈനക്കോളജിസ്റ്റ് ഡോ. ജാസ്മിൻ ശങ്കരനാരായണൻ 'ടീനേജും ആരോഗ്യ പ്രശ്നങ്ങളും' എന്ന വിഷയത്തിൽ ക്ലാസെടുത്തു. കൗമാര പ്രായത്തിലുള്ള പെൺകുട്ടികളിൽ പൊതുവായി കണ്ടുവരുന്ന മാനസികവും ശാരീരികവുമായ മാറ്റങ്ങളെക്കുറിച്ചും ആരോഗ്യ പ്രശ്നങ്ങളെ കുറിച്ചും ഡോക്ടർ സംസാരിച്ചു.
ഒമ്പത് വയസ്സ് മുതൽ കുട്ടികളിൽ കാണുന്ന മാറ്റങ്ങൾ മനസ്സിലാക്കി വേണ്ട മാർഗനിർദേശങ്ങൾ നൽകി അവർക്ക് പിന്തുണ കൊടുക്കാൻ മാതാപിതാക്കൾ പ്രത്യേകം ശ്രദ്ധിക്കണമെന്ന് അവർ സൂചിപ്പിച്ചു. തുടർന്ന് സദസ്യരുടെ സംശയങ്ങൾക്ക് ഡോക്ടർ മറുപടി നൽകി. ഹിബ ഫാത്തിമ പ്രാർഥന ഗീതം ആലപിച്ചു.
ടീൻ ഇന്ത്യ റിഫ ഏരിയ ഗേൾസ് വിങ് ക്യാപ്റ്റൻ ഹന്നത്ത് നൗഫൽ അധ്യക്ഷത വഹിച്ച പരിപാടിയിൽ കദീജ സഫ്ന സ്വാഗതവും ഹൈഫ ഹഖ് സമാപനവും നിർവഹിച്ചു. റിഫ ഏരിയ വനിതാ വിഭാഗം ടീൻസ് കൺവീനർ ഷാനി സക്കീർ പരിപാടിക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.