മനാമ: ജോലി നഷ്ടപ്പെട്ട് വിസ പുതുക്കാൻ കഴിയാതെ നിയമക്കുരുക്കിൽ അകപ്പെട്ട കൊല്ലം സ്വദേശിനിക്ക് നാടണയാൻ കൊല്ലം പ്രവാസി അസോസിയേഷന്റെ കൈത്താങ്ങ്.
നിയമക്കുരുക്കിൽ അകപ്പെട്ട് ബുദ്ധിമുട്ടിയ കൊല്ലം കൊട്ടാരക്കര സ്വദേശിക്കാണ് കെ.പി.എ സഹായം നൽകിയത്. ചാരിറ്റി വിഭാഗത്തിന്റെ നേതൃത്വത്തിൽ ജില്ല കമ്മിറ്റി അംഗങ്ങളുടെ സഹായത്തോടെ അവരുടെ താമസ സ്ഥലത്ത് ഫുഡ് കിറ്റും എത്തിച്ചുനൽകി.
തുടർന്ന് നിയമ സഹായവും, വിസാ പ്രശ്നങ്ങളും തീർത്ത് നാട്ടിലേക്ക് മടങ്ങാനുള്ള വിമാന യാത്രാടിക്കറ്റും കൈമാറി. കെ.പി.എ ട്രഷറർ മനോജ് ജമാൽ, ചാരിറ്റി വിങ് കൺവീനർമാരായ സജീവ് ആയൂർ, നിഹാസ് പള്ളിക്കൽ, നവാസ് കുണ്ടറ, സെൻട്രൽ കമ്മിറ്റി അംഗങ്ങളായ ബിജു ആർ. പിള്ള, ഷമീർ സലിം, റെജിമോൻ, ഡിസ്ട്രിക്ട് കമ്മിറ്റി അംഗം സന്തോഷ്, സാമൂഹിക പ്രവർത്തകൻ സലാം മമ്പാട്ടുമൂല എന്നിവർ സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.