മനാമ: പ്രമേഹബോധവത്കരണ മാസത്തിന്റെ ഭാഗമായി, അൽഹിലാൽ ഹെൽത്ത് കെയർ ഗ്രൂപ് സല്ലാഖിലെ ബിലാജ് അൽ ജസായറിൽ ‘ഡിഫീറ്റ് ഡയബറ്റിസ് സൈക്ലത്തൺ സീസൺ 3’ സംഘടിപ്പിച്ചു. പ്രമേഹം: അപകടസാധ്യത ഘടകങ്ങൾ, പ്രതിരോധ തന്ത്രങ്ങൾ, നേരത്തേയുള്ള കണ്ടെത്തലിന്റെയും മാനേജ്മെന്റിന്റെയും പ്രാധാന്യം എന്നിവയെക്കുറിച്ചുള്ള ബോധവത്കരണമായിരുന്നു പരിപാടിയുടെ ലക്ഷ്യം. 750ലധികം സൈക്ലിസ്റ്റുകൾ പങ്കെടുത്ത റൈഡ് അൽ ഹിലാൽ ഹെൽത്ത് കെയർ സി.ഇ.ഒ ഡോ. ശരത് ചന്ദ്രൻ ഫ്ലാഗ്ഓഫ് ചെയ്തു.
ബഹ്റൈൻ സൈക്ലിങ് അസോസിയേഷന്റെ പരിശീലകനും ടീം ലീഡറുമായ അബ്ദുൽ അദേൽ അലി മർഹൂൺ അൽ ഹിലാൽ മാനേജ്മെന്റിനെ അഭിനന്ദിച്ചു.മനാമ പാക്കേജിങ് ഇൻഡസ്ട്രി എക്സിക്യൂട്ടിവ് ഡയറക്ടർ മുഹമ്മദ് ഇജാസ് ചൗധരി, മനാമ പാക്കേജിങ് ഇൻഡസ്ട്രി ഓപറേഷൻസ് ഡയറക്ടർ അമ്മദ് അസ്ലം, ബഹ്റൈൻ ഫാർമസി പ്രോഡക്ട് സ്പെഷലിസ്റ്റ് മുഹൈദീൻ സയ്യിദ് മുസ്തഫ എന്നിവർ ചടങ്ങിൽ മുഖ്യാതിഥികളായിരുന്നു. ബഹ്റൈൻ സൈക്ലിങ് അസോസിയേഷൻ പ്രസിഡന്റ് സ്കൈഖ് ഖാലിദ് ബിൻ ഹമദ് അൽ ഖലീഫയും ബഹ്റൈൻ സൈക്ലിങ് അസോസിയേഷൻ ജനറൽ സെക്രട്ടറി ഷുബ്ബർ ഹിലാൽ അൽവെദൈയും അൽ ഹിലാൽ ഗ്രൂപ്പിനെ ആശംസ അറിയിച്ചു.
അൽഹിലാൽ ഹെൽത്ത് കെയർ സി.ഇ.ഒ ഡോ. ശരത് ചന്ദ്രനൊപ്പം അൽ ഹിലാൽ വൈസ് പ്രസിഡന്റ് ആസിഫ് മുഹമ്മദ്, ഫിനാൻസ് മാനേജർ സി.എ സഹൽ ജമാലുദ്ദീൻ, റിഫ മാർക്കറ്റിങ് ഹെഡ് ഉണ്ണികൃഷ്ണൻ, റിഫ ബ്രാഞ്ച് മേധാവി ടോണി എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.