മനാമ: അൽ ജസീറ നെറ്റ്വർക്കുമായി ബന്ധമുള്ള എല്ലാ ചാനലുകളും തടയാൻ ബഹ്റൈനിലെ ഹോട്ടലുകൾക്ക് അധികൃതർ നിർദേശം നൽകി. രാജ്യത്ത് ടൂറിസം മേഖലയിൽ പ്രവർത്തിക്കുന്ന എല്ലാ സ്ഥാപനങ്ങൾക്കും ഇതുസംബന്ധിച്ച അറിയിപ്പ് കൈമാറിയതായി ‘ബഹ്റൈൻ ടൂറിസം ആൻറ് എക്സിബിഷൻസ് അതോറിറ്റി’ (ബി.ടി.ഇ.എ) വ്യക്തമാക്കി. ഇതിൽ ഹോട്ടലുകളും റെസ്റ്റോറൻറുകളും പെടും.
ലഭ്യമാകുന്ന ചാനലുകളുടെ പട്ടികയിൽ നിന്ന് അൽജസീറയുടെയും അതുമായി ബന്ധമുള്ള മാധ്യമങ്ങളുടെയും പേര് ഒഴിവാക്കണം. ഇൗ നിർദേശം അവഗണിക്കുന്നവർക്കെതിരെ തടവും പിഴയും ലഭിക്കാനിടയാക്കുന്ന നിയമനടപടിയെടുക്കും. ഇവരുടെ ലൈസൻസും റദ്ദാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.