മനാമ: തടവുകാരന് മർദനമേറ്റ സംഭവത്തിൽ സ്പെഷൽ ഇൻവെസ്റ്റിഗേഷൻ യൂനിറ്റ് അന്വേഷണം ആരംഭിച്ചു. കസ്റ്റഡിയിലിരിക്കെ തടവുകാരനെ പൊലീസ് ഉദ്യോഗസ്ഥൻ മർദിച്ചെന്നാണ് പരാതി ഉയർന്നത്. ജയിലുകളിലെ തടവുകാരെ വേർതിരിക്കുന്നത് അനുസരിക്കാതിരുന്നതാണ് മർദനത്തിനിടയാക്കിയത്. സമൂഹ മാധ്യമങ്ങളിൽ ഇതുസംബന്ധിച്ച് ആരോപണം ഉയർന്നതിന്റെ പിന്നാലെയാണ് സ്പെഷൽ ഇൻവെസ്റ്റിഗേഷൻ യൂനിറ്റ് അന്വേഷണം ആരംഭിച്ചത്.
ഇതിന്റെ ഭാഗമായി മർദനമേറ്റ തടവുകാരനിൽ നിന്നും മൊഴിയെടുത്തു. തടവുകാരനെ പരിശോധിച്ച് റിപ്പോർട്ട് നൽകാൻ ഫോറൻസിക് ഡോക്ടറെ നിയോഗിക്കുകയും ചെയ്തു. സംഭവ സ്ഥലത്തെ സെക്യൂരിറ്റി കാമറ ദൃശ്യങ്ങളും പരിശോധിക്കും. മനുഷ്യാവകാശങ്ങൾക്കായുള്ള ഇസ്തംബൂൾ പ്രോട്ടോക്കോൾ പ്രകാരമാണ് അന്വേഷണം നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.