മനാമ: രാജ്യത്തെ പ്രമുഖ രാഷ്ട്രീയ കക്ഷിയായ ദേശീയ ജനാധിപത്യ ആക്ഷന്‍ സൊസൈറ്റി (അല്‍വഅദ്)യുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കാനുള്ള സിവില്‍ ഹൈകോടതി ഉത്തരവിനെത്തുടര്‍ന്ന് ഇവരുടെ പ്രവര്‍ത്തനം മരവിപ്പിക്കാന്‍ നീതിന്യായ^ഇസ്‌ലാമികകാര്യ^ഔഖാഫ് മന്ത്രാലയം തീരുമാനിച്ചു. സംഘടന പിരിച്ചു വിടാനും ആസ്തികള്‍ രാജ്യത്തിെൻറ പൊതുഖജനാവില്‍ ലയിപ്പിക്കാനുമാണ് തീരുമാനം. രാഷ്ട്രീയ കക്ഷിയെന്ന നിലക്കുള്ള പ്രവര്‍ത്തനത്തില്‍ നിന്ന് മാറി രാജ്യത്ത് കുഴപ്പങ്ങളുണ്ടാക്കുന്നവര്‍ക്ക് പിന്തുണ നൽകുന്നവരായി മാറിയതിനാലാണ് ഇൗ നടപടി.
രാജ്യത്തിെൻറ സ്വാതന്ത്ര്യവും സമാധാനവും സംരക്ഷിക്കുന്നതിനും ഐക്യം ശക്തിപ്പെടുത്തുന്നതിനും തീരുമാനം സഹായകമാവുമെന്ന് കരുതുന്നതായി മന്ത്രാലയം അറിയിച്ചു.
നേരത്തെ നിരോധിക്കപ്പെട്ട ‘അല്‍വിഫാഖിന്’ ഇവർ പിന്തുണ നല്‍കിയിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.
ഭരണഘടനാവിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും അക്രമത്തിന് പ്രേരിപ്പിക്കുകയും ഭരണകൂടത്തെ മറിച്ചിടാനുള്ള ഗൂഢാലോചന നടത്തുകയും ചെയ്തതിെൻറ പേരിലാണ് ‘അല്‍വിഫാഖ്’ നിരോധിക്കപ്പെട്ടത്.
ഇവർക്ക് പിന്തുണ പ്രഖ്യാപിക്കുകയും ആ സംഘടന ചെയ്ത സമാനമായ പ്രവര്‍ത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്തതായി തെളിഞ്ഞിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.