??? ???????????, ??????????, ???? ??????? ???????????? ??????? ???????????? ???????????????

വിവിധ രംഗങ്ങളിൽ നിന്നുള്ളവരെ അംബാസഡർ ആദരിച്ചു

റിയാദ്​: സൗദിയിലെ ഇന്ത്യൻ മിഷ​​െൻറ പ്രവർത്തനങ്ങളിൽ നൽകിയ സേവനങ്ങൾ പരിഗണിച്ച്​ വിവിധ രംഗങ്ങളിൽ നിന്നുള്ളവരെ അംബാസഡർ അഹമ്മദ്​ ജാവേദ്​ ആദരിച്ചു. ഇന്ത്യയുടെ 69ാമത്​ റിപ്പബ്ലിക്​ ദിനാഘോഷങ്ങളുടെ ഭാഗമായി എംബസി ഒാഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ചടങ്ങിലാണ്​ 24 പേർക്ക്​ പ്രശംസാപത്രം സമ്മാനിച്ചത്​. ഇതിൽ നാലുപേർ മലയാളികളാണ്​.

കഴിഞ്ഞ വർഷവും ഇൗ വർഷവും എംബസിയിൽ നടന്ന പ്രവാസി ഭാരതീയ ദിവസ്​ ആഘോഷ ചടങ്ങുകളിൽ വിവിധ വിഷയങ്ങളിൽ പ്രബന്ധം അവതരിപ്പിച്ചതിനാണ്​ എറണാകുളം വാരാപ്പുഴ സ്വദേശി ബാലചന്ദ്രൻ നായർ (സ്​കിൽ ഇന്ത്യ പ്രോഗ്രാം), ഇംതിയാസ്​ അഹമ്മദ്​ (റോൾ ഒാഫ്​ ഇന്ത്യൻ കമ്യൂണിറ്റി ഒാർഗനൈസേഷൻ എബ്രോഡ്​), കുന്ദൻ ലാൽ ഗൊത്തുവാൾ (ടൂറിസം ടു ഇന്ത്യ), മിർസ സഹീർ ബേഗ്​ (സ്​ത്രീ വിദ്യാഭ്യാസം), ഉവൈസ്​ അഹമ്മദ്​ (സൗദി സമ്പദ്​ വ്യവസ്​ഥയിൽ ഇന്ത്യയുടെ സംഭാവന), എൻജി. സുഹൈൽ അഹമ്മദ്​ (നമാമി ഗംഗേ), ടി. ശ്രീനിവാസൻ (റിയാദ്​ മെട്രോ നിർമാണത്തിലെ ഇന്ത്യൻ സാന്നിദ്ധ്യം), മഗേഷ്​ പ്രഭാകര (ദീൻ ദയാൽ ഉപാധ്യായ ഗ്രാം ​ജ്യോതി യോജന), സൽമാൻ ഖാലിദ്​ (ഡിജിറ്റൽ ഇന്ത്യ), കോഴിക്കോട്​ സ്വദേശിനി യോഗാചാര്യ സൗമ്യ (അന്തർദേശീയ യോഗദിനം), തഖിയുദ്ദീൻ മിർ ​ഫസൽ (ബേട്ടി ബച്ചാവോ ബേട്ടി പദാവോ) എന്നിവർക്ക്​ ആദരം ലഭിച്ചത്​. ഇന്ത്യാ ടൂറിസം ​െഫസ്​റ്റിവലായ ‘പര്യാതൻ പർവി​​െൻറ’ ഭാഗമായി സംഘടിപ്പിച്ച ഫോ​േട്ടാഗ്രാഫി മത്സരത്തിൽ വിജയിച്ച ഷാസിയ ഇഖ്​ബാൽ, അഫീഫ ഇഖ്​ബാൽ, മുഹമ്മദ്​ ഇഖ്​ബാൽ ആബിദ്​, ഒാൺലൈൻ ക്വിസ്​ മത്സര വിജയികളായ വീര, മുഹമ്മദ്​ ഇഖ്​ബാൽ ആബിദ്​, ശൈഖ്​ മുജാഹിദ്​ മഹതബ് എന്നിവർക്കും എംബസിയുടെ കലാസാംസ്​കാരിക പരിപാടികളിൽ നേതൃപരമായ പങ്കാളിത്വം വഹിച്ച തൃശൂർ സ്വദേശി റീന കൃഷ്​ണകുമാർ ഉൾപ്പെടെ നാലു ഇന്ത്യൻ സ്​കൂൾ അധ്യാപകർക്കും പ്രശംസാപത്രം നൽകി. മാധ്യമരംഗത്ത്​ നിന്ന്​ മൂന്നുപേരെയും ആദരിച്ചു. ജലീൽ ആലപ്പുഴ (ജയ്​ ഹിന്ദ്​ കാമറമാൻ), കെ.എൻ വാസിഫ്​ (ഉറുദു ന്യൂസ്​), മിർ മുഹ്​സിൻ അലി (സൗദി ഗസറ്റ്​) എന്നിവർക്കാണ്​ പ്രശംസാപത്രം കൈമാറിയത്​. 

Tags:    
News Summary - ambassador -bahrain-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.