മനാമ: ഈജിപ്തിലെ ബഹ്റൈൻ അംബാസഡറും അറബ് ലീഗ് സ്ഥിരാംഗവുമായ ഫൗസിയ ബിൻത് അബ്ദുല്ല സൈനൽ ടൂറിസം, പുരാവസ്തു മന്ത്രി അഹ്മദ് ഈസയുമായി ചർച്ച നടത്തി.
ബഹ്റൈനും ഈജിപ്തും തമ്മിലുള്ള ബന്ധം ശക്തമാക്കാനും അതുവഴി വിവിധ മേഖലകളിൽ സഹകരണം ശക്തമാക്കാനുമുള്ള പ്രവർത്തനങ്ങളിൽ മുന്നേറാൻ അംബാസഡർക്ക് സാധിക്കട്ടെയെന്ന് മന്ത്രി ആശംസിച്ചു.
ഏൽപിക്കപ്പെട്ട ചുമതല ഭംഗിയായി നിർവഹിക്കാൻ സാധിക്കുമെന്ന പ്രതീക്ഷയും പങ്കുവെച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള സ്നേഹ സാഹോദര്യ ബന്ധം കൂടുതൽ ശക്തിപ്പെടുത്തും വിധമുള്ള നീക്കങ്ങൾ ശുഭോദർക്കമാണ്. ടൂറിസം, സാംസ്കാരിക, വിനോദ, കായിക, എക്സിബിഷൻ, സമ്മേളന, ചികിത്സ മേഖലകളിൽ സഹകരിക്കാനും അതുവഴി ടൂറിസം മേഖലയിൽ ഇരുരാജ്യങ്ങൾക്കുമിടയിൽ കൂടുതൽ പദ്ധതികൾ വിജയിപ്പിക്കാനും കഴിയുമെന്ന പ്രതീക്ഷയും ഇരുവരും പങ്കുവെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.