പ്രധാനമന്ത്രി കുവൈത്ത് സന്ദര്‍ശനം പൂര്‍ത്തിയാക്കി മടങ്ങി 

മനാമ: പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ഖലീഫ കഴിഞ്ഞ ദിവസം കുവൈത്ത് സന്ദര്‍ശനം പൂര്‍ത്തിയാക്കി മടങ്ങി. കുവൈത്തിലെത്തിയ അദ്ദേഹം അമീര്‍ ശൈഖ് സബാഹ് അല്‍അഹ്​മദ് അല്‍ജാബിര്‍ അസ്സബാഹ്, കിരീടാവകാശി ശൈഖ് നവാഫ് അല്‍അഹ്​മദ് അല്‍ജാബിര്‍ അസ്സബാഹ്, പ്രധാനമന്ത്രി ശൈഖ് ജാബിര്‍ അല്‍മുബാറക് അല്‍ഹമദ് അസ്സബാഹ് എന്നിവരുമായി കൂടിക്കാഴ്​ച നടത്തുകയൂം റമദാന്‍ ആശംസകള്‍ നേരുകയും ചെയ്തു. 
ഇരുരാജ്യങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന ശക്തമായ ബന്ധം കൂടുതല്‍ ഉയരങ്ങളിലെത്തട്ടെയെന്ന് പ്രധാനമന്ത്രി ആശംസിച്ചു. ബഹ്‌റൈന് നല്‍കി വരുന്ന പിന്തുണക്കും സഹായത്തിനും കുവൈത്ത് ഭരണാധികാരികള്‍ക്ക് അദ്ദേഹം നന്ദി രേഖപ്പെടുത്തി.

Tags:    
News Summary - Amir-of-Kuwait-receives-HH-the-

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.